30 C
Kottayam
Monday, May 13, 2024

എവിടെനിന്ന് പോയോ അവിടെ തിരിച്ചെത്തി, ഇനിയെങ്ങോട്ടെന്ന ചോദ്യത്തിന് പ്രസക്തിയില്ല;കാലുമാറ്റത്തിനുശേഷം നിതീഷ്

Must read

പട്ന: സത്യപ്രതിജ്ഞ ചടങ്ങിനുപിന്നാലെ തേജസ്വി യാദവിനെതിരേ വിമർശനവുമായി നിതീഷ് കുമാർ. തേജസ്വി യാദവ് ഒന്നും ചെയ്യാത്ത ആളായിരുന്നുവെന്ന് നിതീഷ് കുമാർ പറഞ്ഞു. ബിഹാറിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയാണ് തങ്ങള്‍ പ്രവർത്തിച്ചതെന്നും ഇനിയും അത് തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘നേരത്തേയും ഞാൻ അവർക്കൊപ്പമായിരുന്നു. എന്നാൽ വിവിധ വഴികളിൽ കൂടിയായിരുന്നു സഞ്ചരിച്ചത്. എന്നാൽ ഇപ്പോൾ ഞങ്ങൾ ഒന്നിച്ചിരിക്കുന്നു. തുടർന്നങ്ങോട്ടും അങ്ങനെത്തന്നെ ആയിരിക്കും. ബിഹാറിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിച്ചത്. അതുതന്നെ ഞങ്ങൾ തുടരും. അല്ലാതെ മറ്റൊന്നുമില്ല.

തേജസ്വി ഒന്നും ചെയ്യാത്ത ആളായിരുന്നു. മുമ്പ് ഞാൻ എവിടെ ഉണ്ടായിരുന്നോ അവിടെത്തന്നെ ഞാൻ ഇപ്പോൾ എത്തിയിരിക്കുന്നു. ഇനി മറ്റെവിടെയെങ്കിലും പോകുമോ എന്ന ചോദ്യത്തിന്റെ ആവശ്യം ഉയരുന്നില്ല’- സത്യപ്രതിജ്ഞ ചടങ്ങിനുപിന്നാലെ നിതീഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

എട്ട് പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ബാക്കിയുള്ളവർ വൈകാതെ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ സഖ്യത്തിൽ നിന്ന് വിട്ട് എൻ.ഡി.എ. സഖ്യത്തിനൊപ്പം ചേർന്നാണ് നിതീഷ് കുമാർ ബിഹാറിൽ ബി.ജെ.പി. സർക്കാർ രൂപീകരിച്ചത്. തുടർന്ന് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തിരുന്നു. തലമുതിർന്ന നേതാവിന്റെ കൂറുമാറ്റം ഇന്ത്യ സഖ്യത്തിൽ വലിയ തോതിൽ ഞെട്ടലുണ്ടാക്കിയിരുന്നു. ഇന്ത്യ സഖ്യം ശക്തമാണെന്നും ഇപ്പോൾ നടക്കുന്നതൊക്കെയും നല്ലതിനാണെന്നുമായിരുന്നു ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പ്രതികരിച്ചത്. കളി തുടങ്ങിയിട്ടേയുള്ളൂവെന്നും അവസാനിപ്പിക്കുന്ന തങ്ങളായിരിക്കും, 2024 ഓടെ ജെഡിയു ഇല്ലാതാകുമെന്നും തേജസ്വി പറഞ്ഞിരുന്നു.

ഇന്ത്യ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്നും അശാസ്ത്രീയമാണെന്നും ഇത് ഒരിക്കലും പ്രാവർത്തികമാകില്ലെന്നും തങ്ങൾ അന്നേ പറഞ്ഞിട്ടുണ്ടെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു.

ജെഡിയു ബിജെപിയുടെ ‘സ്വാഭാവിക’ സഖ്യമാണെന്നും നദ്ദ പറയുകയുണ്ടായി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ എന്‍ഡിഎ സര്‍ക്കാര്‍ ‘ഉജ്ജ്വല്‍ ബിഹാര്‍’ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week