ഇന്ത്യക്കാര്‍ കൊവിഡും കൊണ്ട് ‘കൈലാസ’ത്തിലേക്ക് വരേണ്ട; വിലക്കേര്‍പ്പെടുത്തി നിത്യാനന്ദ
കൊവിഡ് രോഗികള്‍ വരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ വിലക്കി ആള്‍ദൈവം നിത്യാനന്ദ. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ കൈലാസത്തിലേക്ക് പ്രവേശിക്കുന്നിതില്‍ നിന്നു വിലക്കുന്നു എന്നാണ് നിത്യാനനന്ദയുടെ പ്രസ്താവനയില്‍ പറയുന്നത്.
ഇന്ത്യക്ക് പുറമെ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്കുണ്ട്. 2000 ലാണ് നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്. പിന്നീട് ഇക്വഡോറിന് സമീപം സ്വകാര്യ ദ്വീപ് വിലക്ക് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. പുതിയ സെന്‍ട്രല്‍ ബാങ്കും കൈലാഷിയന്‍ ഡോളര്‍ എന്ന പേരില്‍ കറന്‍സിയുമുണ്ടാക്കിയിരുന്നു.
ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം, ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ വകുപ്പുകളുമായി സമ്ബൂര്‍ണ ഭരണവ്യവസ്ഥയുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിച്ചത്. സ്വന്തമായ പതാകയും ദേശീയ ചിഹ്നവും നിത്യാനന്ദയുടെ കൈലാസത്തിനുണ്ട്.