സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ വരുന്നു. സ്റ്റോറികളില്‍ ഒരു കൂട്ടം ആളുകളെ ഒറ്റയടിക്ക് മെന്‍ഷന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഏതാനും പുതിയ ഫീച്ചറുകളാണ് എത്തുന്നത്.
പ്ലാറ്റ്ഫോമില്‍ പുതിയതായി വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ഐജി അപ്‍ഡേറ്റ്സ് എന്ന തന്റെ ബ്രോഡ്കാസ്റ്റ് ചാനലില്‍ ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസേറി സൂചിപ്പിച്ചിട്ടുണ്ട്.
ഒരുകൂട്ടം പേരെ ഒരു ഗ്രൂപ്പിലേക്ക് ആഡ് ചെയ്യാനും സ്റ്റോറികളില്‍ ഓരോരുത്തരെ ആയി മെന്‍ഷന്‍ ചെയ്യുന്നതിന് പകരം ഗ്രൂപ്പിലുള്ള എല്ലാവരെയും ഒറ്റയടിക്ക് മെന്‍ഷന്‍ ചെയ്യാനും പുതിയ സംവിധാനം ലഭ്യമാവുന്നതോടെ സാധിക്കും.
ഇങ്ങനെ ഗ്രൂപ്പായി ടാഗ് ചെയ്യുമ്ബോള്‍ ആ ഗ്രൂപ്പിലെ എല്ലാവര്‍ക്കും പ്രത്യേകമായി നോട്ടിഫിക്കേഷന്‍ ലഭിക്കും. അവര്‍ക്ക് അതിലൂടെ സ്വന്തം സ്റ്റോറിയിലേക്ക് ഷെയര്‍ ചെയ്യാനുമാവും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News