CrimeInternationalNews

വീഡിയോ കോളില്‍ പോലും പരസ്പരം കണ്ടിട്ടില്ല; ഏഴ് വര്‍ഷം നീണ്ട ‘പ്രണയ തട്ടിപ്പ്’; 67 -കാരിയില്‍ നിന്നും അമേരിക്കന്‍ വ്യവസായി തട്ടിയത് 4.3 കോടി രൂപ

ക്വലാലംപുര്‍: ഏഴുവര്‍ഷത്തെ ‘പ്രണയം’ മലേഷ്യക്കാരിയായ 67കാരിക്ക് നഷ്ടപ്പെടുത്തിയത് 2.2മില്ല്യണ്‍ റിങ്കറ്റ്. ഇന്ത്യന്‍രൂപ കണക്കാക്കിയാല്‍ ഏകദേശം 4.4 കോടി. ഇത്രയും വര്‍ഷത്തിനിടയില്‍ അമേരിക്കന്‍ വ്യവസായിയായ സ്വന്തം കാമുകനെ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ല. എന്തിന് ഒരു വീഡിയോ കോളില്‍പ്പോലും ഇവര്‍ കണ്ടിട്ടില്ല എന്നതാണ് കൗതുകകരമായ കാര്യം. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയും ബാങ്ക് ലോണ്‍ എടുത്തുമാണ് തന്റെ കാമുകനെ ഈ 67 കാരി സഹായിച്ചത്. കാമുകന്‍ ചതി തുടര്‍ന്നപ്പോഴും ഒരിക്കല്‍ പോലും സംശയിക്കാതെ 67 കാരി പണം നല്‍കിക്കൊണ്ടേയിരുന്നു.

ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബുകിത് അമന്‍ കൊമേഴ്‌സ്യല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കോം ഡാറ്റുക്ക് സെരി റാംലി മൊഹമ്മദ് യൂസഫ് ആണ് അസാധാരണമായ പ്രണയ കഥയെക്കുറിച്ചും ഇതിന്റെ പിന്നണിയില്‍ നടന്ന ചതിയേക്കുറിച്ചും വെളിപ്പെടുത്തിയതെന്ന് മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

പതിറ്റാണ്ടുകള്‍ നീണ്ട പ്രണയ തട്ടിപ്പിന് ഇരയായ 67 -കാരിയായ മലേഷ്യന്‍ സ്ത്രീക്ക് 4.3 കോടി രൂപ നഷ്ടമായെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രണയം നടിച്ച് തട്ടിപ്പ് നടത്തിയ കാലയളവില്‍ ഒരിക്കല്‍ പോലും ഇരയാക്കപ്പെട്ട സ്ത്രീയും തട്ടിപ്പുകാരനായ കാമുകനും തമ്മില്‍ നേരിലോ വീഡിയോ കോളിലൂടെയോ കണ്ടിട്ടില്ലെന്നതും ഈ സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്ത് വിടുന്ന വിവരങ്ങള്‍ അനുസരിച്ച് ഒരു വ്യക്തി തട്ടിപ്പിന് ഇരയാക്കപ്പെടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവുള്ള കേസ് കൂടിയാണ് ഇത്. അന്വേഷണ ഏജന്‍സിയായ ക്വാലലംപൂര്‍ ബുക്കിറ്റ് അമനിലെ കൊമേഴ്സ്യല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിസിഐഡി) ഡയറക്ടര്‍ രാംലി മുഹമ്മദ് യൂസഫ് കഴിഞ്ഞ ഡിസംബര്‍ 17 -ന് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഇര, 2017 ഒക്ടോബറിലാണ് ഫേസ്ബുക്കിലൂടെ ആദ്യമായി തട്ടിപ്പുകാരനുമായി പരിചയത്തിലാകുന്നത്. അധികം വൈകാതെ തന്നെ പ്രസ്തുത വ്യക്തിയുമായി ഇവര്‍ പ്രണയത്തിലായി. സിംഗപ്പൂരില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ഒരു അമേരിക്കന്‍ വ്യവസായിയാണ് താന്‍ എന്നാണ് തട്ടിപ്പുകാരന്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. തനിക്ക് മലേഷ്യയിലേക്ക് മാറാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും പറഞ്ഞായിരുന്നു ഇയാള്‍ ആദ്യമായി സ്ത്രീയില്‍ നിന്നും പണം തട്ടിയെടുത്തത്. അന്ന് 95,000 രൂപയാണ് ഇരയാക്കപ്പെട്ട സ്ത്രീ, തട്ടിപ്പുകാരന് ട്രാന്‍സ്ഫര്‍ ചെയ്തത്. പിന്നീട് ഇയാള്‍ പണം ആവശ്യപ്പെടുന്നത് പതിവാക്കി. എന്നാല്‍ ഒരു തവണ പോലും ഇവര്‍ക്ക് തന്റെ കാമുകനില്‍ സംശയം തോന്നിയില്ലെന്ന് മാത്രമല്ല, അയാള്‍ ആവശ്യപ്പെടുന്ന സമയത്താക്കെ പണം കൈമാറുകയും ചെയ്തു.

50 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് 306 ബാങ്ക് ട്രാന്‍സ്ഫറുകളാണ് തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടതനുസരിച്ച് സ്ത്രീ നടത്തിയത്. ഇങ്ങനെ നാല് കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഈ പണത്തില്‍ അധികവും സ്ത്രീ മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിയതും ബാങ്കുകളില്‍ നിന്നും വായ്പയെടുത്തതുമാണെന്നത് മറ്റൊരു കാര്യം. ഇത്രയേറെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടും ഒരിക്കല്‍പോലും തന്റെ കാമുകനെ നേരില്‍ കാണാനോ വീഡിയോ കോളിലൂടെ കാണാനോ ഇവര്‍ ശ്രമിച്ചിട്ടില്ലെന്നത് തങ്ങളെ അത്ഭുതപ്പെടുത്തി എന്ന് അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നു. വോയിസ് കോളിലൂടെ മാത്രമായിരുന്നു കാമുകന്‍ ഇവരുമായി സംസാരിച്ചിരുന്നത്.

ഇയാളുമായി പ്രണയത്തിലായി ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വര്‍ഷം നവംബറില്‍ തന്റെ ഒരു സുഹൃത്തുമായി ഇരയാക്കപ്പെട്ട സ്ത്രീ കാര്യങ്ങള്‍ പങ്കുവച്ചതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട തട്ടിപ്പിന്റെ കഥ പുറത്തു വന്നത്. സുഹൃത്തിന്റെ ഉപദേശത്തില്‍ നിന്നാണ് താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായം തേടുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിപ്പ് കാമുകന്‍ ഇപ്പോഴും കാണാമറയത്ത് തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്ത്രീയും ഇവരെ പ്രണയംനടിച്ച് തട്ടിപ്പിനിരയാക്കിയയാളും ഏഴുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും നേരിട്ടോ വീഡിയോ കോള്‍ മുഖേനയോ കണ്ടിട്ടില്ല എന്നതാണ് ഏറെ വിചിത്രമായ കാര്യം. വോയിസ് കോളുകള്‍ വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. നേരിട്ടുകാണണമെന്ന് വൃദ്ധ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞ് തട്ടിപ്പുകാരന്‍ പിന്‍വലിയുകയായിരുന്നു. ഇക്കഴിഞ്ഞ നവംബറിലാണ് ഇക്കാര്യം സ്ത്രീ തന്റെ സുഹൃത്തിനോട് പറഞ്ഞത്. ഓണ്‍ലൈന്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടുന്നവയില്‍ ജാഗ്രത പാലിക്കണമെന്ന് കമ്മിഷന്‍ രാംലി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker