അമ്മയുടെയും കാമുകന്റെയും അവിഹിത ബന്ധത്തെ എതിര്‍ത്തു,തിരുവനന്തപുരത്ത് 16 കാരിയെ കൊന്നു കിണറ്റില്‍ താഴ്ത്തി
തിരുവനന്തപുരം:അമ്മയുടെ അവിഹിതബന്ധം എതിര്‍ത്തതിന് വീണ്ടും കൊലപാതകം.നെടുമങ്ങാട് സ്വദേശിനിയയായ പതിനാറുകാരിയെയാണ് അമ്മയും കാമുകനും ചേര്‍ന്ന് കൊന്ന് കിണറ്റില്‍ തള്ളിയത്.
കഴിഞ്ഞ ദിവസണമാണ് നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റില്‍ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷ പോലീസിന് ആദ്യം നല്‍കിയ മൊഴി.വഴക്കുപറഞ്ഞതിന് മകള്‍ തൂങ്ങിമരിച്ചു.മാനേക്കേട് ഭയന്ന് മൃതദേഹം കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു വെന്നും പുറത്തു പറഞ്ഞു.എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമെന്ന് തെളിയുകയായിരുന്നു.
പെണ്‍കുട്ടിയേയും അമ്മയെയും നെടുമങ്ങാട് പറണ്ടോടുളള വാടകവീട്ടില്‍ നിന്നും രണ്ടാഴ്ചമുമ്പ് കാണാതായിരുന്നു. മകള്‍ ഒളിച്ചോടിയെന്നും കുട്ടിയെ തേടി താന്‍ തിരുപ്പതിയില്‍ വന്നിരിക്കുകയാണെന്നും 13ന് മഞ്ജുഷ വീട്ടില്‍ അറിയിച്ചു. മഞ്ജുഷയെ കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ മഞ്ജുഷയുടെ അച്ഛന്‍ 17ന് പൊലീസില്‍ പരാതി നല്‍കി.പൊലീസ് അന്വേഷണത്തിനൊടുവില്‍ മഞ്ജുഷയെയും ഇടമല സ്വദേശി അനീഷിനെയും തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ അമ്മ കാമുകനും കുറ്റം സമ്മതിച്ചു.തങ്ങളുടെ ബന്ധം എതിര്‍ത്തതിനാലാണ് പെണ്‍കുട്ടിയെ കൊന്നതെന്നാണ് ഇവരുടെ മൊഴി. പെണ്‍കുട്ടിയെ കിടക്കയില്‍ തള്ളിയിട്ട് ഷാള്‍ കുരുക്കി കൊന്നെന്നാണ് മഞ്ജുഷയും അനീഷും മൊഴിയില്‍ പറയുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.