ബംഗളുരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍സിബി അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലായിരുന്നു. 25 വരെയാണ് ബിനീഷിന്റെ റിമാന്‍ഡ് കാലാവധി. അറസ്റ്റിലായ ബിനീഷിനെ ചോദ്യം ചെയ്യുന്നതിനായി എന്‍സിബി ഓഫീസിലേക്ക് കൊണ്ടുപോയി.
അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ കന്നഡ സീരിയല്‍ നടി അനിഖയ്‌ക്കൊപ്പം ലഹരിക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്. മൂന്നുപേരെ പ്രതികളാക്കിയാണ് ഓഗസ്റ്റില്‍ എന്‍സിബി മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അനൂപ് മുഹമ്മദിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായതെന്നാണു സൂചന.
സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അതേസമയം, ഈ പണം ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നോ എന്നാകും എന്‍സിബി അന്വേഷിക്കുകയെന്നാണു വിവരം.