നയന്‍താര അമ്മയാകാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
തെന്നിന്ത്യന്‍ താരം നയന്‍താര അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് നയന്‍താര-വിഗ്‌നേഷ് ദമ്പതികള്‍ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ല്‍ ഇരുവരും രഹസ്യമായി വിവാഹിതരായെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ കലികമ്പാള്‍ ക്ഷേത്രത്തില്‍ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകര്‍ സ്ഥിരീകരിച്ചത്.
നയന്‍താര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഇരുവരും കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. നിരവധി തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയിരുന്നത്. എന്നാല്‍ വാര്‍ത്തയെ കുറിച്ച് വിഗ്‌നേഷ് ശിവനോ, നയന്‍താരയോ പ്രതികരിച്ചിട്ടില്ല.
1984 നവംബര്‍ 18ന് തിരുവല്ലയില്‍ ജനിച്ച ഡയാന മറിയം കുര്യന്‍ എന്ന സാധാരണ പെണ്‍കുട്ടി തെന്നിന്ത്യയുടെ മുഴുവന്‍ പ്രിയങ്കരിയായി മാറിയത് ഞൊടിയിടയിലായിരുന്നു. തിരുവല്ല ബാലികാമഠം ഹൈ സ്‌കൂളിലും മാര്‍ത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ താരം ഇംഗ്ലീഷ് സാഹിത്യത്തിലാണ് ബിരുദം നേടി. കൈരളി ടി.വിയില്‍ ഫോണ്‍-ഇന്‍ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്തേക്ക് ഡയാന തുടക്കമിട്ടത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചലച്ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി നാടന്‍ ശാലീനതയുടെ പര്യായമായി ചലച്ചിത്ര ലോകത്തെത്തിയ ഡയാന നയന്‍താരയായി മാറി. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും നടി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് വളരെ പെട്ടെന്നായിരുന്നു.
ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയാണ് നയന്‍താര തമിഴകത്ത് ആധിപത്യം ഉറപ്പിക്കുന്നത്. ശ്രീരാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് ആന്ധ്രാസര്‍ക്കാരിന്റെ മികച്ച നടിക്കുള്ള നന്തി പുരസ്‌കാരം കരസ്ഥമാക്കിയ അഭിനേത്രിയാണ് നയന്‍താര. മലയാളത്തില്‍ വളരെ വിരളമായി മാത്രം സിനിമകള്‍ ചെയ്യുന്ന നയന്‍സിന്റെ വിവാഹം കാണാനാണ് ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത്. തമിഴില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി ആറ് വര്‍ഷത്തിലേറെയായി നയന്‍സ് പ്രണയത്തിലാണ്. നാനും റൗഡി താന്‍ സെറ്റില്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. തമിഴകത്തിന്റെ പ്രിയ പ്രണയ ജോഡികളില്‍ ഒന്നാണ് നയന്‍താര വിഘ്‌നേശ് ശിവന്റേത്. ഇരുവരും തങ്ങളുടെ പ്രണയ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
കുറച്ച് നാള്‍ മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര വെളിപ്പെടുത്തിയത്. ഒപ്പം നിശ്ചയ മോതിരവും നിയന്‍താര കാണിച്ചു. എന്നാല്‍ വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നാണ് നയന്‍സ് പറഞ്ഞത്. കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായി എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് വിവാഹവാര്‍ത്ത പ്രചരിച്ചത്.
നയന്‍താര നെറ്റിയില്‍ സുന്ദരം ചാര്‍ത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഇപ്പോള്‍ നയന്‍സ്-വിക്കി ജോഡിയെ കുറിച്ച് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നുവെന്നതാണ്. അടുത്തിടെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതേ വഴിയാണ് നയന്‍സും വിക്കിയും സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഇത്തരം വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വരുന്നുവെന്നാല്ലാതെ താരജോഡികള്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. പൊതുവെ ഗോസിപ്പുകളോട് പ്രതികരിക്കാന്‍ ഇഷ്ടപ്പെടാത്ത നടിയാണ് നയന്‍താര. മുമ്പൊരിക്കല്‍ വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകളെ കുറിച്ച് ചോദിച്ചപ്പോള്‍ ആരെയും അറിയിക്കാതെ താനൊരിക്കലും വിവാഹം ചെയ്യില്ലെന്നാണ് നയന്‍സ് പറഞ്ഞത്. കാത്ത് വാക്ക്‌ലെ രണ്ടു കാതല്‍ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ള നയന്‍താര സിനിമ. വിഘ്‌നേഷ് ശിവന്‍ തന്നെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് സേതുപതി നായകനാകുന്ന ചിത്രത്തില്‍ നയന്‍സിന് പുറമെ ഒരു സുപ്രധാന കഥാപാത്രത്തെ സാമന്തയും അവതരിപ്പിക്കുന്നുണ്ട്.