NationalNews

നരേന്ദ്ര മോദി കന്യാകുമാരിയിലേക്ക്, വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം കന്യാകുമാരി സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് 30 മുതല്‍ ജൂണ്‍ ഒന്നുവരെ മൂന്നു ദിവസങ്ങളിലായാണ് സന്ദര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന മെയ് 30നാണ് പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് പുറപ്പെടുക.

കന്യാകുമാരിയിലെ പ്രസിദ്ധമായ വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി ധ്യാനമിരിക്കും. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തില്‍ ഒരു രാത്രിയും ഒരു പകലും പ്രധാനമന്ത്രി ധ്യാനനിമഗ്‌നനാകും. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന സ്ഥലമാണ് വിവേകാനന്ദപ്പാറ എന്നറിയപ്പെടുന്നത്. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേ സ്ഥലത്ത് ധ്യാനിക്കുന്നത് സ്വാമിജിയുടെ വികസിക ഭാരതത്തെക്കുറിച്ചുള്ള ദര്‍ശനം ജീവസുറ്റതാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ബിജെപി നേതാവ് പറഞ്ഞു.

കന്യാകുമാരിയിലെ വാവതുറൈ മുനമ്പിൽനിന്ന് 500 മീറ്ററോളം അകലെ കടലിലുള്ള രണ്ടു പാറകളിൽ ഒന്നാണ് വിവേകാനന്ദപ്പാറ. 1892 ഡിസംബർ 23, 24, 25 തീയതികളിലാണ് സ്വാമി വിവേകാനന്ദൻ ഇവിടെ കടൽ നീന്തിക്കടന്ന് എത്തിയത്. വിവേകാനന്ദ സ്വാമികളുടെ സ്മരാണർഥം വിവേകാനന്ദപ്പാറ സ്മാരകസമിതിയാണ് സ്മാരം നിർമിച്ചത്. 1970 സെപ്റ്റം രണ്ടിന് രാഷ്ട്രപതി വിവി ഗിരി ആണ് സ്മാരകം രാജ്യത്തിന് സമർപ്പിച്ചത്.

2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദർനാഥ് സന്ദർശിച്ച് ധ്യാനമിരുന്നിരുന്നു. 2014ൽ ശിവാജിയുടെ പ്രതാപ്ഗഡും സന്ദർശിച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button