KeralaNews

‘നടരാജന്‍’ കോടീശ്വരന്‍?ബമ്പറടിച്ചത് മലയാളിയ്‌ക്കോ തമിഴ്‌നാട്ടുകാരനോ?

പാലക്കാട്: ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് TE 230662 എന്ന നമ്പറിനാണ്. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാ​ഗ്യസമ്മാനം നേടിയത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ നിന്നാണ് ​ലോട്ടറി വിറ്റത്. നടരാജൻ എന്നയാൾക്കാണ് ലോട്ടറി വിറ്റത് എന്നാണ് വിൽപ്പനക്കാരൻ നൽകുന്ന വിവരം. ഇയാളുടെ സ്ഥലം ഏതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇതോടെ 25 കോടി നേടിയ ഭാ​ഗ്യവാൻ തമിഴ്നാട് സ്വദേശിയാണോ എന്ന സംശയം ഉയരുകയാണ്. വാളയാറിൽ നിന്ന് തമിഴ്നാട് സ്വദേശികൾ ലോട്ടറി എടുക്കുന്നത് പതിവാണ്. അത്തരത്തിൽ വാളയാറിൽ വന്ന് ലോട്ടറി എടുത്ത ആൾക്കാണോ ഒന്നാംസമ്മാനം അടിച്ചതെന്ന സംശയം തള്ളിക്കളയാനാവില്ലെന്നാണ് സൂചന. ഭാ​ഗ്യലോട്ടറി എടുത്തത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം.

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പരുകള്‍- T H 305041, T L 894358, T C 708749, TA781521, TD166207, TB 398415, T B 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, T C 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848.

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. സമ്മാന ഘടനയില്‍ ഇത്തവണ വലിയ വ്യത്യാസം വരുത്തി. ഏറ്റവും വലിയ സമ്മാനഘടനയാണ്. അഞ്ചര ലക്ഷത്തോളം ആളുകള്‍ക്ക് സമ്മാനമുണ്ട്. ലോട്ടറിയില്‍ നിന്നുള്ള വരുമാനം വളരെ കുറവാണ്. സര്‍ക്കാരിന് ആകെ ടിക്കറ്റ് വില്‍പ്പനയുടെ മൂന്ന് ശതമാനമാണ് ലാഭമെന്നും മന്ത്രി പറഞ്ഞു.

ഓണം ബമ്പറിന്റെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡ് ആണ് ഇത്തവണ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. ആകെ 5,34,670 പേർക്ക് ഓണം ബമ്പർ സമ്മാനങ്ങള്‍ ലഭിക്കും വിധമാണ് സമ്മാന ഘടന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button