
സാന്‍ ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ‘എക്‌സി’നെ സ്വന്തം നിര്‍മിത ബുദ്ധി സ്റ്റാര്‍ട്ട്അപ്പായ എക്‌സ് എ.ഐ. ഏറ്റെടുത്തതായി ഇലോണ്‍ മസ്‌ക്. 33 ബില്യണ്‍ ഡോളറിന്റെ ഓള്‍- സ്‌റ്റോക്ക് ഡീലില്‍ ‘എക്‌സി’നെ വിറ്റതായാണ് പ്രഖ്യാപനം. എക്‌സ് എ.ഐയ്ക്ക് 80 ബില്യണ്‍ ഡോളറിന്റേയും എക്‌സിന് 33 ബില്യണ്‍ ഡോളറിന്റേയും മൂല്യം കണക്കാക്കിയാണ് ഡീല്‍.
രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച എക്‌സ് എ.ഐ. അതിവേഗം ലോകത്തെ മുന്‍നിര നിര്‍മിതബുദ്ധി ലാബുകളില്‍ ഒന്നായി മാറിയതായി മസ്‌ക് അവകാശപ്പെട്ടു. 60 കോടി ആക്ടീവ് യൂസര്‍മാരാണ് എക്‌സിലുള്ളതെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. ലയനം എന്ന് വിശേഷിപ്പക്കപ്പെടാവുന്ന ഏറ്റെടുക്കല്‍ ഒരു തുടക്കം മാത്രമാണെന്നും കുറിപ്പില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News