
പാലക്കാട്: മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കം അതിക്രമത്തിലേക്ക് മാറിയതോടെ യുവാവിന് തലയ്ക്ക് അടിയേറ്റ് മരണം. സംഭവമുണ്ടായത് പാലക്കാട് മുണ്ടൂരിലാണ്. കുമ്മംകോട് സ്വദേശി മണികണ്ഠന്‍ ആണ് കൊല്ലപ്പെട്ടത്.
വിനോദ്, വിജീഷ് എന്നീ അയല്‍വാസികളോടൊപ്പമാണ് മണികണ്ഠന്‍ മദ്യപിച്ചിരുന്നത്. മദ്യപിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങിയ മണികണ്ഠനെ വീട്ടുമുറ്റത്ത് വെച്ച് പ്രതികള്‍ ക്രൂരമായി അടിച്ച് കൊല്ലുകയായിരുന്നു.
പുലര്‍ച്ചെയാണ് അയല്‍വാസികള്‍ മണികണ്ഠനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിനോദിനെയും വിജീഷിനെയും പൊലീസ് അറസ്റ്റുചെയ്തു. പ്രതികളുടെ അമ്മയെ മണികണ്ഠന്‍ അപമാനിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം പൊലീസ് തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News