KeralaNews

കോൺഗ്രസിലെ തമ്മിലടി; പരസ്യ പ്രതികരണത്തിനില്ലെന്ന് മുല്ലപ്പള്ളി

കോ​ഴി​ക്കോ​ട്: ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്ന് കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

പാർട്ടി വേദിയിൽ തന്‍റെ അഭിപ്രായം രേഖപ്പെടുത്തും. പറയാനുള്ളതെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് ഉണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ കോൺഗ്രസിന് പുതിയ തലവേദന ഉടലെടുത്തിരിക്കുകയാണ്. മുന്നണിയോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനിച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​നു​ള്ളി​ൽ ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആർഎസ്പി ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ യു​ഡി​എ​ഫ് നേ​തൃ​ത്വം ഇ​തി​ന് ത​യാ​റാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് മു​ന്ന​ണി​യോ​ഗ​ത്തി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ഭാ​വി പ​രി​പാ​ടി​ക​ള്‍ സെ​പ്റ്റം​ബ​ർ നാ​ലി​ന് ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ക്കും. മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ത​മ്മി​ല​ടി​ക്കാ​തി​രു​ന്നാ​ലേ കോ​ണ്‍​ഗ്ര​സ് ര​ക്ഷ​പ്പെ​ടു​ക​യു​ള്ളു​വെ​ന്നും ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ് പ​റ​ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button