KeralaNews

അതെന്ത് റെക്കോര്‍ഡ് ചെയ്യാത്തത്, റെക്കോര്‍ഡ് ചെയ്യണം, ഇതൊക്കെ റെക്കോര്‍ഡ് ചെയ്ത് ഇടണ്ടേ,ഫോണ്‍കോളിന് മറുപടി നല്‍കി മുകേഷ്‌

കൊല്ലം :നടന്‍ എന്നതിലുപരി എം.എല്‍.എ പദവിയിലിരിക്കുന്ന മുകേഷിന്റെ വാക്കുകളാണ് ഇപ്പോള്‍ നിമിഷ നേരം കൊണ്ട് വൈറലാകുന്നത്. കേരളത്തില്‍ എന്ത് പ്രശ്നം ഉണ്ടായാലും കൊല്ലം എംഎല്‍എ മുകേഷിനെ ഫോണ്‍ ചെയ്യുക, എന്നിട്ട് അദ്ദേഹത്തിന്റെ വാക്കുകള്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ ഇടുക എന്ന പ്രവണതയാണുള്ളത്. മണ്ഡലവും ജില്ലയും മാറി മുകേഷിന് കോള്‍ വരുന്നുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ മറുപടിയും വൈറലാകാറുണ്ട്. ഇപ്പോള്‍ മുകേഷിന്റെ ഓഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത് സ്‌കൂള്‍ നവംബര്‍ ഒന്നിന് തുറക്കുമോ എന്ന് ഉറപ്പിക്കാന്‍ വിളിച്ച ഒരു ഫോണ്‍ കോളാണ്.

നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കുമോ എന്നാണ് വിളിച്ച ആള്‍ മുകേഷിനോട് ചോദിച്ചത്. ഇക്കുറി കോള്‍ വന്നത് കൊല്ലം ജില്ലയില്‍ നിന്നു തന്നെയാണ്. പക്ഷേ അപ്പോഴും മണ്ഡലം മാറിയിരുന്നു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ മണ്ഡലത്തില്‍ നിന്നായിരുന്നു ഈ ഫോണ്‍ കോള്‍.

ഇതിന് മുകേഷിന്റെ മറുപടി ഇങ്ങനെ.’നിങ്ങള്‍ എന്താണ് അദ്ദേഹത്തെ വിളിക്കാഞ്ഞത്. അയാള്‍ പാവമല്ലേ. നിങ്ങളുടെ ഫോണ്‍ കോളിനായി അദ്ദേഹം കാത്തിരിക്കുകയാണ്. ആരും വിളിക്കുന്നില്ല എന്ന പരാതിയാണ്. ഇതൊക്കെ റെക്കോര്‍ഡ് ചെയ്യുന്നില്ലേ..’ ഇല്ല എന്ന് വിളിച്ചയാളുടെ മറുപടി. ‘അതെന്ത് റെക്കോര്‍ഡ് ചെയ്യാത്തത്. റെക്കോര്‍ഡ് ചെയ്യണം. ഇതൊക്കെ റെക്കോര്‍ഡ് ചെയ്ത് ഇടണ്ടേ..’ മുകേഷിന്റെ തനത് ശൈലിയില്‍ മറുപടി. മുകേഷിന്റെ അടുത്ത ഫോണ്‍ കോള്‍ എന്ന പേരില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഈ ഓഡിയോ വൈറലാവുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button