News
അമ്മയുടെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി യുവാവ്
ജോര്‍ദാന്‍: മാതാവ് കൂര്‍ക്കം വലിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ചു. ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി യുവാവ്. ജോര്‍ദാനിലാണ് സംഭവം നടന്നത്.
സംഭവത്തില്‍ ഉറക്കത്തിനിടെ ഭര്‍തൃമാതാവ് കൂര്‍ക്കം വലിക്കുന്നതിന്റെ വോയിസ് മരുമകള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇത് ഫാമിലി വാട്സാപ്പ് ഗ്രൂപ്പില്‍ അയയ്ക്കുകയുമായിരുന്നു. ഇതിന് പിന്നാലെ മാതാവിനെ പരിഹസിച്ച് ബന്ധുക്കൾ രംഗത്ത് വന്നതാണ് ഭർത്താവിനെ ചൊടിപ്പിച്ചത്. ഈ വിവരം അറിഞ്ഞ ഭര്‍ത്താവ് ഭാര്യയോട് ദേഷ്യപ്പെടുകയും ഇതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്തു.
വാട്‌സ് ആപ്പിലെ ശബ്ദസന്ദേശം കേട്ട ഭർത്താവ് വിവരം ഭാര്യയോട് ചോദിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കു തർക്കം രൂക്ഷമായതോടെ ഭാര്യയെ ഭർത്താവ് ഡിവോഴ്‌സ്‌ചെയ്യുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News