27.8 C
Kottayam
Tuesday, May 21, 2024

കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും; രണ്ടാം ഘട്ട സ്വദേശിവത്കരണം ലക്ഷ്യമിടുന്നത് 1,30,000 തൊഴിലവസരങ്ങളെ

Must read

റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും വിധം രണ്ടാം ഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് ആരംഭിച്ച ‘തൗത്വീന്‍’ സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ജോലി അന്വേഷിക്കുന്ന 1,30,000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. 36 മാസമാണ് പദ്ധതിയുടെ കാലയളവ്.

സ്വകാര്യമേഖലയിലെ ടൂറിസം, ആരോഗ്യം, ഗതാഗതം-ലോജിസ്റ്റിക്‌സ്, വ്യവസായം, വാണിജ്യം, റിയല്‍ എസ്റ്റേറ്റ്-കെട്ടിട നിര്‍മാണം എന്നീ ആറ് മേഖലയില്‍ 5,000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനാണ് പദ്ധതി. സ്വകാര്യ ടൂറിസം മേഖലയില്‍ 30,000 ഉം നിര്‍മാണ-റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 20,000 ഉം വ്യവസായിക മേഖലയില്‍ 25,000 ഉം ഗതാഗത ലോജിസ്റ്റിക് മേഖലയില്‍ 20,000 ഉം ആരോഗ്യ മേഖലയില്‍ 20,000 ഉം വ്യാപാരമേഖലയില്‍ 15,000 ഉം പേര്‍ക്ക് തൊഴില്‍ നല്‍കും. വന്‍കിട, ഇടത്തരം കമ്പനികളും അതിവേഗം വളരുന്ന സ്ഥാപനങ്ങളുമായും നിരവധി കരാര്‍ ഒപ്പിടുന്നതിലൂടെ ആയിരിക്കും ഇത് നടപ്പാക്കുക. കമ്പനികളുമായി ചേര്‍ന്ന് നിരവധി ജോലികളില്‍ സ്വദേശികളെ നിയോഗിക്കാന്‍ നടപടിയുണ്ടാകും. പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ മേല്‍നോട്ടം കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍ക്ക് നല്‍കും.

പരിപാടിയുടെ നേട്ടം ഉറപ്പാക്കിക്കൊണ്ട് കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളായിരിക്കും അതിന്റെ പൂര്‍ണ മേല്‍നോട്ടം വഹിക്കുക. സ്വദേശികളായ യുവതീയുവാക്കളെ സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങളില്‍ നിയോഗിക്കുക എന്ന ലക്ഷ്യത്തോടെ മാനവവിഭവശേഷി മന്ത്രാലയം 2020 ആണ് ‘തൗത്വീന്‍’ എന്ന പേരില്‍ സ്വദേശിവത്കരണ പദ്ധതി ആരംഭിച്ചത്. 2021 അവസാനിക്കും മുമ്പ് ജോലി അന്വേഷിക്കുന്ന 1,15,000 പൗരന്മാര്‍ക്ക് രാജ്യത്തിലെ വിവിധ മേഖലകളില്‍ വിവിധതലങ്ങളില്‍ ജോലി നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസം അവധി. ഏപ്രില്‍ 30 മുതല്‍ മേയ് ആറു വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ്, എട്ട് തീയതികള്‍ ശനിയും ഞായറും ആയതിനാല്‍ ജീവനക്കാര്‍ക്ക് ആകെ ഒമ്പത് ദിവസമാണ് അവധി ലഭിക്കുക.

പെരുന്നാള്‍ മേയ് ഒന്നിനാണെങ്കില്‍ മൂന്നാം തീയതി വരെയും രണ്ടിനാണ് പെരുന്നാളെങ്കില്‍ നാല് വരെയും അവധി നല്‍കുമെന്ന് ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ പുതിയ അറിയിപ്പ് അനുസരിച്ച് പെരുന്നാള്‍ ഏത് ദിവസമാണെങ്കിലും മേയ് ആറ് വരെ അവധി ആയിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച നാലോ അഞ്ചോ ദിവസത്തെ അവധിയാണ് ലഭിക്കുക. ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മേയ് ഒമ്പതിനാണ് അവധി കഴിഞ്ഞുള്ള പ്രവൃത്തി ദിനം പുനരാരംഭിക്കുക.

ചെറിയ പെരുന്നാള്‍; സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്.

മേയ് ഒന്ന് ഞായറാഴ്ച മുതല്‍ മേയ് നാല് വരെ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 30 (റമദാന്‍ 29) ആയിരിക്കും അവസാന പ്രവൃത്തി ദിനം. അവധി കഴിഞ്ഞ് മേയ് അഞ്ചിന് ഓഫീസുകളും സ്ഥാപനങ്ങളും വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week