മോഹന്‍ലാലിന് പന്ത്രണ്ട് ദിവസത്തെ തടവ്, മമ്മൂട്ടി രഹസ്യമായി എത്തി മോഹന്‍ലാലിനെ കാണുകയും തൊടുകയും ചെയ്തു; മോഹന്‍ലാലിന്റെ മുന്‍കാല ഡ്രൈവര്‍ മോഹനന്‍ നായര്‍
കൊച്ചി:കംപ്ലീറ്റ് ആക്ടര്‍, നടനവിസ്മയം എന്നൊക്കെയാണ് മോഹന്‍ലാല്‍ അറിയപ്പെടുന്ന പേരുകള്‍. മലയാള സിനിമയിലെ താരരാജാക്കന്മാരില്‍ ഒരാളായി വര്‍ഷങ്ങളായി വാഴുകയാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് നടനെ സംബന്ധിച്ച് വന്നിട്ടുള്ളു. ഏറ്റവും പുതിയതായി എലോണ്‍ എന്ന സിനിമയാണ് മോഹന്‍ലാലിന്റേതായി തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.
2023 ലെ ലാലിന്റെ ആദ്യ സിനിമ തന്നെ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്.
മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും എല്ലാവര്‍ക്കും അറിയാം. പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്ന് നയിക്കുകയാണ് ഇരുവരും. സൂപ്പര്‍ സ്റ്റാറായും മെഗാ സ്റ്റാറായും ഇരുവരും ഇന്നും ആരാധകര്‍ക്ക് ആവേശമായി തുടരുന്നു.
ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാലിന്റെ മുന്‍കാല െ്രെഡവറായിരുന്ന മോഹനന്‍ നായര്‍.
മോഹന്‍ലാലിനെ കുട്ടിക്കാലം മുതല്‍ക്കെ അറിയുന്ന വ്യക്തിയാണ് മോഹനന്‍. മോഹന്‍ലാലിന്റെ സിനിമകള്‍ ഇപ്പോള്‍ കാണാന്‍ പോകാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ കുറേയൊക്കെ എന്നാണ് മോഹനന്‍ നല്‍കുന്ന മറുപടി. അത്ര നല്ല അഭിനേതാവാണ് മോഹന്‍ലാല്‍.
മോഹന്‍ലാലിന്റെ പ്രകടനം ആലോചിക്കുമ്പോള്‍ തന്നെ കരച്ചില്‍ വരുമെന്നാണ് അദ്ദേഹം പറയുന്നത്. ആ കഴിവ് ബാക്കിയുള്ള നടന്മാര്‍ക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
അതേസമയം മമ്മൂട്ടിയ്ക്ക് ആ കഴിവുണ്ടെന്നാണ് മോഹനന്‍ പറയുന്നത്. മമ്മൂട്ടിയെ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരിക്കല്‍ മോഹന്‍ലാലിന് പന്ത്രണ്ട് ദിവസത്തെ തടവുണ്ടായിരുന്നു.
ആ സമയത്ത് ആരും അദ്ദേഹത്തെ കാണാനോ തൊടാനോ പാടില്ല. താനും തിരുമുന്ന വൈദ്യന്റെ മക്കളും മാത്രമേ അദ്ദേഹത്തെ കാണാന്‍ പാടുള്ളൂ. വീട്ടില്‍ ആള്‍ക്കാര്‍ വന്ന് ശല്യം ചെയ്യും എന്നതിനാല്‍ മോഹന്‍ലാലിനെ മെറിലാന്റ് സ്റ്റുഡിയോയില്‍ വച്ചാണ് തിരുമല്‍ ചികിത്സ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഈ സമയത്ത് മോഹന്‍ലാലിനെ കാണാന്‍ മമ്മൂട്ടി എത്തി. മുമ്പിലൂടെ കയറുന്നതിന് പകരം വടക്കേപ്പുറത്ത് കൂടിയാണ് മമ്മൂട്ടി കയറി വന്നത്. അദ്ദേഹത്തെ കണ്ടപ്പോഴേക്കും തനിക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. മോഹന്‍ലാലിനെ കാണുകയും തൊടുകയും ചെയ്തിരുന്നു മമ്മൂട്ടി. ഇതോടെ താന്‍ മമ്മൂട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും അന്ന് തന്നെ കുറേ തൊഴുതിട്ടാണ് അദ്ദേഹം പോയതെന്നും മോഹനന്‍ പറയുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും പരസ്പരം ഒരുപാട് ബഹുമാനിക്കുന്നവരാണ്. മോഹന്‍ലാലിനോട് മമ്മൂട്ടിയ്ക്ക് ഒരുപാട് സ്‌നേഹമുണ്ട്. അതുപോലെ തിരിച്ച് മോഹന്‍ലാലും മമ്മൂട്ടിയെ ഒരുപാട് ബഹുമാനിക്കുന്നതായും അദ്ദേഹം പറയുന്നു. മമ്മൂട്ടി തന്റെ വാഹനത്തില്‍ തന്നെ കയറ്റി സിറ്റിയിലൂടെ കറങ്ങിയതിന്റെ ഓര്‍മ്മകളും മോഹനന്‍ പങ്കുവെക്കുന്നുണ്ട്. അത്യാവശ്യം സ്പീഡിലാണ് മമ്മൂട്ടി വണ്ടി ഓടിക്കുക, എങ്കിലും നീറ്റ് െ്രെഡവിംഗ് ആണെന്നും മോഹനന്‍ പറയുന്നുണ്ട്.
മോഹന്‍ലാലിനെ തേടി ധാരാളം പ്രണയ ലേഖനങ്ങള്‍ വരുമായിരുന്നുവെന്നും താന്‍ അതൊന്നും വായിക്കാറുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇടയ്ക്ക് മോഹന്‍ലാല്‍ തന്നെ തന്നോട് ഇതേക്കുറിച്ച് സംസാരിക്കുമായിരുന്നുവെന്നും അപ്പോള്‍ അമ്മ കാണാതെ തങ്ങളത് മാറ്റുമായിരുന്നുവെന്നും മോഹനന്‍ ഓര്‍ക്കുന്നുണ്ട്. മോഹന്‍ലാലിന്റെ കല്യാണത്തെക്കുറിച്ചും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ഭയങ്കര തിരക്കായിരുന്നു. എല്ലാവര്‍ക്കും മോഹന്‍ലാലിന്റേയും വധുവിന്റെ കൂടെ നില്‍ക്കണം, തങ്ങള്‍ പെട്ടുപോയെന്നാണ് മോഹനന്‍ പറയുന്നത്.
അതേസമയം കരിയറില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇപ്പോള്‍ കടന്നു പോകുന്നത് വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെയാണ്. മോഹന്‍ലാലിന്റേതായി അവസാനം ഇറങ്ങിയ എലോണ്‍ എന്ന ചിത്രത്തിനും സമ്മിശ്രാഭിപ്രായമാണ് ലഭിക്കുന്നത്. ഈ വേളയില്‍ മമ്മൂട്ടിയാകട്ടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പോയ വര്‍ഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ട വാലിബനാണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. ആരാധകര്‍ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഛായാഗ്രാഹകന്‍ കെ ജി ജയന്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ ഏറ്റവും നല്ല ക്വാളിറ്റിയെന്ന് പറഞ്ഞാല്‍ ഒരു സിനിമ ഏറ്റെടുത്ത് കഴിഞ്ഞാല്‍ അത് തീരുന്നത് വരെ ആ സിനിമയുടെ കൂടെയായിരിക്കും. വേറൊരു അഭിപ്രായം അദ്ദേഹം പറയത്തില്ല. ഇതുപോലെ ആയിരിക്കണം, അല്ലെങ്കില്‍ എനിക്ക് പറ്റില്ല അങ്ങനൊരു പരിഭവങ്ങളോ പരാതിയോ പുള്ളിയ്ക്ക് ഇല്ല. സംവിധായകന്‍ പറയുന്നത് എന്തൊക്കെയാണോ അതൊക്കെ ചെയ്യുക എന്നതാണ് പുള്ളിയുടെ രീതി.
ഞാന്‍ വലിയ നടനാണ് എന്ന പൊസിഷനൊന്നും അദ്ദേഹം നോക്കാറില്ല. പലപ്പോഴും അതിശയം തോന്നാറുണ്ട്. ഒരു വ്യക്തിയോടും ഉള്ളില്‍ ദേഷ്യമുണ്ടാകാത്ത ആളാണ് മോഹന്‍ലാല്‍. അദ്ദേഹം ഒരിക്കലും ദേഷ്യപ്പെടാറില്ല. നല്ല ഓര്‍മ്മയാണ്. ഒരു പടത്തിന്റെ ബന്ധമേ ഞങ്ങള്‍ തമ്മിലുള്ളു. പിന്നീട് എന്നെ കണ്ടപ്പോള്‍ ആ സൗഹൃദം പുലര്‍ത്തി. എന്റെ മകളെ കുറിച്ച് പോലും അന്ന് ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.