3.85 കോടിയുടെ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി സ്വന്തമാക്കി മോഹൻലാൽ
കൊച്ചി:റേഞ്ച് റോവറിന്റെ ടോപ്പ് മോഡലുകളിലൊന്നായ ഓട്ടോബയോഗ്രഫി സ്വന്തമാക്കി നടന്‍ മോഹന്‍ലാല്‍. ഓട്ടോബയോഗ്രഫി ലോങ് വീല്‍ബെയ്‌സാണ് താരം സ്വന്തമാക്കിയത്. കൊച്ചിയിലെ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് മോഹന്‍ലാല്‍ ഇതു വാങ്ങിയത്.
ഹബുക്കാ സില്‍വര്‍ നിറത്തിലുള്ള എസ്‌യുവിയുടെ റൂഫിന് കറുത്ത നിറത്തിലാണ്. നിരവധി കസ്റ്റമൈസേഷനും വാഹനത്തിന് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 3.0 ലിറ്റര്‍ ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം 346 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം 4ഃ4 സംവിധാനവും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്.
തലയെടുപ്പുള്ള എസ്.യു.വി. എന്ന വിശേഷണം ഏറെ ഇണങ്ങുന്ന വാഹനമാണ് റേഞ്ച് റോവര്‍ എസ്.യു.വികള്‍. പുതിയ ഓട്ടോബയോഗ്രഫിയിലും ഇത് തെളിയിക്കുന്നുണ്ട്. ലാന്‍ഡ് റോവര്‍ സിഗ്‌നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ക്രോമിയം പാനല്‍ നല്‍കിയിട്ടുള്ള വലിയ എയര്‍ഡാം, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഏറെ പുതുമയോടെ ഒരുങ്ങിയിട്ടുള്ള റിയര്‍ പ്രൊഫൈല്‍, നേര്‍ത്ത എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവയാണ് എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്.
ആഡംബര സംവിധാനങ്ങളാണ് അകത്തളത്തെ മികച്ചതാക്കുന്നത്. 13 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ഉയര്‍ന്ന ലെഗ്റൂം തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്. 3.85 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.