ഞായറാഴ്ച രാജ്യത്തെ പൗരൻമാർ വീട്ടിലിരിക്കണം,ജനതാ കർഫ്യൂ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രേ മോദി. ലോകം കടുത്ത പ്രതിസന്ധി നേരിടുകയാണ്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങൾ മാർച്ച് 22 ഞായറാഴ്ച ജനത കർഫ്യൂ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ ജനങ്ങൾ വീട്ടിൽ തന്നെയിരിക്കണം.
കഴിഞ്ഞ രണ്ടു മാസമായി ആശുപത്രികളിലും വിമാനത്താവളങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് നമുക്ക് വേണ്ടി സേവനം അനുഷ്ഠിക്കുന്നത്. മാർച്ച് 22ന് വൈകുന്നേരം അഞ്ചുമണിക്ക് എല്ലാവരും അവരവരുടെ ബാൽക്കണികളിൽ നിന്ന് കൈയടിച്ച് അവരെ സല്യൂട്ട് ചെയ്യേണ്ടതാണ്.
അതേസമയം, അവശ്യ വസ്തുക്കൾക്ക് ക്ഷാമമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.