തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ മിതമായ മഴയും ഇടിമിന്നലും തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. 28, 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്കുകിഴക്കൻ ഉത്തർപ്രദേശിനു മുകളിലും തെക്കൻ ഛത്തീസ്ഗഡിനു മുകളിലും തീരദേശ തമിഴ്നാടിനു മുകളിലും ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നു.
ബംഗാൾ ഉൾക്കടലിൽ ന്യുനമർദത്തിനു സാധ്യത. 29ന് വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കും. തുടർന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News