home bannerKeralaNews
രക്ഷാപ്രവർത്തനത്തിനെത്തിയ എം.എൽ.എ.യും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പീരുമേട്: മഴക്കെടതിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ എത്തിയ എം.എൽ.എ.വാഴൂർ സോമനും സംഘവും അത്ഭുതകരമായി രക്ഷപ്പെട്ടു.
കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞപുഴയിലാണ് എം.എൽ.എ.യും പോലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും മണ്ണിടിച്ചിലിൽ നിന്നും രക്ഷപ്പെട്ടത്. ശക്തമായ മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനാണ് എം.എൽ.എ. കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞപുഴയിൽ എത്തിയത്.
ഉദ്യോഗസ്ഥരോടൊപ്പം എം.എൽ.എ. നിന്നിരുന്ന സ്ഥലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഉടൻ തന്നെ പോലീസും, ഫയർഫോഴ്‌സും എം.എൽ.എ.യെ സ്ഥലത്തുനിന്നും മാറ്റി. ഇതോടെ അപകടം ഒഴിവായി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് എം.എൽ.എ. വാഴൂർ സോമൻ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News