FeaturedHome-bannerKeralaNews

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ വെട്ടാമെന്ന് കേരളം; നന്ദി പറഞ്ഞ് സ്റ്റാലിന്‍

ചെന്നൈ:മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ വെട്ടിനീക്കാൻ കേരളം തമിഴ്നാടിന് അനുമതി നൽകി. തമിഴ്നാടിന്റെ ഈ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കത്തയച്ചു.

ബേബി ഡാമിന് താഴെയുള്ള 15 മരങ്ങളും വെട്ടാനാണ് കേരളം തമിഴ്നാടിന് അനുമതി നൽകിയത്. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ശക്തമാകാൻ തീരുമാനം സഹായിക്കുമെന്ന് സ്റ്റാലിൻ കത്തിൽ പറഞ്ഞു. ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താനുള്ള തടസ്സം ഇതോടെ നീങ്ങിയെന്നും സ്റ്റാലിൻ പറഞ്ഞു.

ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രിമാർ പറഞ്ഞിരുന്നു. എന്നാൽ ജലനിരപ്പ് 152 അടിയാക്കുന്നതിനെ കുറിച്ച് സ്റ്റാലിന്റെ കത്തിൽ പരാമർശമില്ല. വണ്ടിപ്പെരിയാറിൽ നിന്ന് ഡാമിലേക്കുള്ള റോഡ് നന്നാക്കാനും അനുമതി വേണമെന്നും കത്തിൽ സ്റ്റാലിൻ അഭ്യർഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button