തൃശൂര്‍: കാണാതായ യുവതിയെയും 58കാരനെയും മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ മണിയന്‍ കിണര്‍ വനമേഖലയിലാണ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പാലക്കാട് കൊടുമ്പില്‍ ആദിവാസി ഊരിലെ സിന്ധു(35), ടാപ്പിങ് തൊഴിലാളി വിനോദ്(58) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് തൂങ്ങിമരിച്ചതാണെന്നാണ് സംശയം. മാര്‍ച്ച് 27 മുതലാണ് ഇരുവരെയും കാണാതായത്. ഇവരെ കണ്ടെത്താന്‍ വനമേഖലകളിലടക്കം പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News