.
കോട്ടയം: കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും കാണാതായ നാലാം ക്ലാസ് വിദ്യാർത്ഥികളായ കുട്ടികളെ കണ്ടെത്തി.കൂട്ടിക്കൽ പ്ലാപ്പള്ളിക്ക് സമീപത്തുനിന്നും വൈകിട്ട് ആറരയോടെയാണ് കുട്ടികളെ കണ്ടെത്തിയത്. ഏന്തയാര്‍ സ്വദേശികളായ രണ്ട് കുട്ടികളെയാണ് കാണാതായിരുന്നത്.
ഇരുവരും രാവിലെ സ്കൂളില്‍ പോയതാണ്. വൈകീട്ട് സ്കൂള്‍ വിടുന്ന സമയത്തും വീട്ടിലെത്തിയില്ല. അന്വേഷിച്ചപ്പോള്‍ സ്കൂളില്‍ നിന്ന് ഇറങ്ങിയതായും വിവരം കിട്ടി. ഇതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരാവുകയായിരുന്നു. തുര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി.സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News