ഹരിയാന: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം വിഷം നല്‍കി കൊലപ്പെടുത്തിയ നാലു പേര്‍ അറസ്റ്റില്‍. ഹരിയാനയിലെ സോനിപിലിലാണ് സംഭവം. അമ്മയെ ബന്ദിയാക്കിയായിരുന്നു ക്രൂരകൃത്യം. പതിനാലും, പതിനാറും വയസുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് അഞ്ചിന് ഇവരുടെ വീട്ടിലേക്ക് നാലംഗ സംഘം അതിക്രമിച്ച് കയറിയായിരുന്നു ക്രൂരത. കീടനാശിനിയാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കി അബോധാവസ്ഥയിലായതോടെ പാമ്പുകടിയേറ്റതാണെന്ന് പറയാന്‍ ഇവര്‍ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇരുപത്തിരണ്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് അക്രമികളെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News