KeralaNews

ഇനി എന്ത് പറയും? മന്ത്രിയുടെ പരിലാളനയേറ്റല്ല കേരളവർമ്മയിൽ എസ്എഫ്ഐ വളർന്നത്; ആർ ബിന്ദു

തൃശൂർ : കേരളവർമ കോളേജിലെ റീകൗണ്ടിങ്ങിൽ എസ്എഫ്ഐ സ്ഥാനാർഥി കെ എസ് അനിരുദ്ധൻ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. തനിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയവരും അക്രോശിച്ചവരുമൊക്കെ ഇനിയെന്ത് പറയുമെന്ന് മന്ത്രി ചോദിച്ചി. മന്ത്രിമാരുടെ പരിലാളനയേറ്റല്ല കേരളത്തിലും കേരളവർമ്മയിലും എസ് എഫ് ഐ വളർന്നതെന്നും മറിച്ച് ത്യാഗോജ്ജ്വലമായ അവകാശപ്പോരാട്ടങ്ങളിലൂടെയാണെന്നും അവർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. മന്ത്രിയുടെ കുറിപ്പ് വായിക്കാം.

‘ശ്രീ കേരളവർമ്മ കോളേജിൽ കോടതി നിർദ്ദേശം അനുസരിച്ച് വീണ്ടും വോട്ടെണ്ണിയപ്പോൾ വീണ്ടും എസ് എഫ് ഐ യുടെ ചെയർമാൻ സ്ഥാനാർഥി വിജയിച്ചിരിക്കുന്നു. വീഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട് വോട്ടെണ്ണുന്ന പ്രക്രിയയാകെ.

ഈ വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ട് എസ് എഫ് ഐ യെ ജയിപ്പിച്ചു എന്നാരോപിച്ച് കുറേ ദിവസങ്ങൾ ഞാൻ എവിടെ പോയാലും കെ എസ് യു ക്കാരും യൂത്ത് കോൺഗ്രസുകാരും കരിംകൊടിയുമായി പിന്നിലും മുന്നിലും ചാടി വീണ് അക്രമോത്സുകമായ മുദ്രാവാക്യവർഷവും അട്ടഹാസങ്ങളും കെട്ടഴിച്ചു വിട്ടു. ഓഫിസിന് മുന്നിൽ പത്രസമ്മേളനം നടത്തുമ്പോൾ പോലും ആക്രോശിച്ച് അലറി ആക്രമിക്കാൻ ഓടിയടുത്തു.
ഇപ്പോളിനി അവർ എന്തു പറയും?

പ്രിയരേ, മന്ത്രിമാരുടെ പരിലാളനയേറ്റല്ല കേരളത്തിലും കേരളവർമ്മയിലും എസ് എഫ് ഐ വളർന്നത്. ത്യാഗോജ്ജ്വലമായ അവകാശപ്പോരാട്ടങ്ങളിലൂടെയാണ്. അമരന്മാരായ ധീരരക്തസാക്ഷികളുടെ ആവേശകരമായ സ്മരണകളാണ് അതിന് ഊർജ്ജം പകരുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ യാതൊരു വിധ ഇടപെടലുകളും കോളേജ് തെരഞ്ഞെടുപ്പുകളിൽ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ചു പറയട്ടെ.
കരിംകൊടിക്കൊക്കെ ഒരു വിലയില്ലേ, കൂട്ടരേ’, പോസ്റ്റിൽ മന്ത്രി പറഞ്ഞു.

ഹൈക്കോടതി നിർദേശപ്രകാരം ചെയർമാൻ സ്ഥാനത്തേക്ക് നടത്തിയ റീകൗണ്ടിങിൽ 3 വോട്ടുകൾക്കായിരുന്നു അനിരുദ്ധ് ജയിച്ചത്. 892 വോട്ടുകളാണ് അനിരുദ്ധൻ നേടിയത്. കെ എസ് യു സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന്‌ 889 വോട്ടുകളായിരുന്നു ലഭിച്ചത്‌. നേരത്തെ കൗണ്ടിങില്‍ കെ എസ് യു സ്ഥാനാര്‍ഥി ഒരു വോട്ടിന് ജയിച്ചിരുന്നു. എന്നാൽ ആഹ്ളാദപ്രകടനത്തിനിടെ എസ് എഫ് ഐ റീ കൗണ്ടിംഗ് ആവള്യപ്പെടുകയായിരുന്നു. എന്നാൽ അട്ടിമറിയെന്നാരോപിച്ച് കെ എസ് യു പരാതിപ്പെട്ടു. റീകൗണ്ടിംഗിൽ 3 വോട്ടിന് എസ് എഫ് ഐ ജയിച്ചതാണോ ഇതിനെതിരെ കെ എസ് യു കോടതിയെ സമീപിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker