തിരുവനന്തപുരം: സംസ്ഥാനത്തെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ അഴിമതിയെ കുറിച്ച് പൊതുവേദിയില്‍ പ്രതികരിച്ച് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പലരും ഷാപ്പുകളില്‍ നിന്നും ബാറുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നുണ്ടെന്നും ഇതേക്കുറിച്ച് വ്യക്തമായ വിവരം കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ സ്വയം തിരുത്തിയില്ലെങ്കില്‍ നടപടിയെടുക്കാന്‍ മടിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
ഉദ്യോഗസ്ഥര്‍ക്ക് ആവശ്യത്തിന് ശമ്പളമുണ്ട്. ഇനി അത് കുറവാണെങ്കില്‍ സമരം ചെയ്യണം. അതിനാണല്ലോ സംഘടന. ആരോക്കെയാണ് മാസപ്പടി വാങ്ങാന്‍ ബാറുകളിലും ഷാപ്പുകളിലും പോകുന്നതെന്ന് കൃത്യമായി അറിയാം. ഞങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് കരുതേണ്ട.- മന്ത്രി പറഞ്ഞു.
സേനയക്ക് മൊത്തം നാണക്കടുണ്ടാക്കുന്ന ഇത്തരക്കാര്‍ ഒരിക്കല്‍ കുടുങ്ങുകതന്നെ ചെയ്യും. ബാറുകളിലും ഷാപ്പുകളിലും മാസപ്പടി വേണമെന്നും അത് കിട്ടിയാലേ ഞാന്‍ അടങ്ങുകയുള്ളൂവെന്ന് ഓരോരുത്തരും വിചാരിച്ചാല്‍ എന്താകും സംസ്ഥാനത്ത് എക്‌സൈസിന്റെ അവസ്ഥയെന്നും മന്ത്രി ചോദ്യം ചെയ്തു.