Newspravasi

അ‌ർധരാത്രി പെട്രോൾ ഡീസൽ വില വർധനവ്; രാജ്യത്ത് പുതിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ആഗോളതലത്തിൽ എണ്ണവില ഉയരുന്നതിന്‍റെ അടിസ്ഥാനത്തിൽ യു എ ഇയിലും പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. ഇന്ന് അർധരാത്രി മുതലാണ് വിലവർധനവ് നടപ്പിലാക്കുന്നത്. ഇന്ധന വില തീരുമാനിക്കുന്ന സമിതിയാണ് യു എ ഇയിൽ 2024 മാർച്ചിലെ പുതിയ ഇന്ധന നിരക്കുകൾ പുറത്തിറക്കിയത്.

എല്ലാ വിഭാഗങ്ങളിലും കാര്യമായ വർദ്ധനവാണ് ഇക്കുറിയുള്ളത്. അന്താരാഷ്ട്ര എണ്ണ വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റക്കുറച്ചിലുകളും പ്രാദേശിക ഇന്ധന വില നിർണ്ണയത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇന്ധന വില തീരുമാനിക്കുന്ന സമിതി വ്യക്തമാക്കി.

യു എ ഇ ഇന്ധനവില നിര്‍ണയ സമിതി നിശ്ചയിച്ച പുതിയ വില ഇപ്രകാരം

2024 മാർച്ചിലെ പുതിയ വില പ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹം നൽകേണ്ടിവരും. ഫെബ്രുവരി മാസത്തിൽ യു എ ഇയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.88 ദിർഹമായിരുന്നു വില. സ്പെഷ്യൽ 95 പെട്രോളിനാകട്ടെ പുതിയ വില പ്രകാരം ലിറ്ററിന് 2.92 ദിർഹമാണ് നൽകേണ്ടത്. കഴിഞ്ഞ മാസം 2.76 ദിർഹമായിരുന്നു സ്പെഷ്യൽ 95 പെട്രോളിന് നൽകേണ്ടിയിരുന്നത്.

ഇ – പ്ലസ് കാറ്റഗറി പെട്രോൾ ലിറ്ററിന്‍റെ വില 2.69 ദിർഹത്തിൽ നിന്ന് 2.85 ദിർഹമാക്കിയാണ് യു എ ഇ ഇന്ധനവില നിര്‍ണയ സമിതി ഉയർത്തിയിട്ടുള്ളത്. ഡീസലിന്‍റെ കാര്യത്തിലാകട്ടെ കാര്യമായ വർധനവുണ്ട്. ഡീസൽ വില ലിറ്ററിന് 2.99 ദിർഹത്തിൽ നിന്ന് 3.16 ദിർഹക്കിയാണ് യു എ ഇ ഇന്ധനവില നിര്‍ണയ സമിതി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

2024 ഫെബ്രുവരിയിൽ ഒരു ബാരൽ എണ്ണയുടെ വില ഗണ്യമായി കുതിച്ചുയർന്നെന്നും ആഗോള എണ്ണ വിപണിയുടെ ട്രെൻഡുകൾക്ക് അനുസൃതമായാണ് വിലനിർണ്ണയ മാറ്റമെന്നും യു എ ഇ ഇന്ധനവില നിര്‍ണയ സമിതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker