News
പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
.
കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്ത് ഓരത്ത് വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ഉലഹന്നാൻ വർക്കി (59) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ രാവിലെ 10.00 മണിയോടുകൂടി കുറവിലങ്ങാട് ടൗൺ ഭാഗത്ത് വെച്ച് റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, സ്റ്റേഷൻ എസ്.എച്ച്.ഓ നോബിളിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News