KeralaNews

‘മെമു’വിലെ ലേഡീസ് കോച്ച് കയ്യടക്കി പുരുഷൻമാർ; പോലീസ് എത്തിയിട്ടും ‘നോ’ രക്ഷ

കണ്ണൂർ: ഷൊർണൂർ-കണ്ണൂർ മെമു (06023) അൺ റിസർവ്ഡ് എക്സ്‌പ്രസിലെ ലേഡീസ് കോച്ചിൽ നിറയെ പുരുഷൻമാർ. ശനിയാഴ്ച രാവിലെ എട്ടിന് മാഹിയിൽ നിന്നാണ് കയറിയത്. വനിതാ യാത്രക്കാർ പരാതി അറിയിച്ചതിനെ തുടർന്ന്‌ തലശ്ശേരിയിൽ റെയിൽവേ പോലീസ് എത്തി പുരുഷൻമാരെ ഇറക്കി. എന്നാൽ, വണ്ടി പുറപ്പെട്ട ഉടൻ അവർ വീണ്ടും കയറിയതായി വനിതാ യാത്രക്കാർ പറഞ്ഞു.

തിരക്കിനിടയിൽ കോച്ച് മാറി അബദ്ധത്തിൽ കയറിയ ചിലർ പിന്നീട് ജനറൽ കോച്ചിലേക്ക് മാറിക്കയറി. പല തീവണ്ടികളിലും ഇത്തരം സംഭവം ഉണ്ടാകുമ്പോൾ പരാതി പറയാൻ പോലീസ് ഇല്ലാത്തത് തിരിച്ചടിയാണെന്ന് വനിതാ യാത്രക്കാർ പറഞ്ഞു. കന്യാകമാരി-മംഗളൂരു പരശുറാം എക്സ്‌പ്രസിലെ ലേഡീസ് കോച്ചിൽ രാത്രി കയറിയ പുരുഷയാത്രക്കാരൻ മണിക്കൂറുകളോളം ഭീതി പരത്തിയിരുന്നു. സ്ത്രീസംവരണ കോച്ചിൽ പുരുഷൻമാർ കയറിയാൽ ചുരുങ്ങിയത് 500 രൂപ വരെ പിഴ ഇടാം.

അന്വേഷണങ്ങൾക്കും പരാതികൾക്കും 139 എന്ന നമ്പറിലേക്ക് വിളിക്കാം. തീവണ്ടിയാത്രയിൽ പരാതികൾ, അന്വേഷണം, സഹായം എന്നിവ അടിയന്തരമായി ‘റെയിൽ മദദി’ലേക്ക് അയക്കാം. റെയിൽവേ പോലീസ്-9497935859 (വാട്ട്സാപ്പ് മുഖേന ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരം അറിയിക്കാം. ഫോൺ: 9846200100.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker