InternationalNews

മേഗനും ഹാരിയും വിവാഹമോചിതരാകുന്നു, വേർപിരിഞ്ഞു താമസിക്കുകയാണെന്ന് റിപ്പോർട്ട്

ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് പടിയിറങ്ങി വിവാദങ്ങളില്‍ നിറഞ്ഞവരാണ് പ്രിന്‍സ് ഹാരിയും മേഗന്‍ മാര്‍ക്കലും. രാജകുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്ന് മേഗന് ഒരുപാട് ദുരനുഭങ്ങളും വിവേചനങ്ങളും നേരിടേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണ് തങ്ങള്‍ രാജപദവി ഉപേക്ഷിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു. ഹാരിയുടെയും മേഗന്റെയും തീരുമാനത്തിനു പിന്നാലെ വിവാദങ്ങളും തലപൊക്കി.

നാടകത്തിനും പുതിയ വിവാദങ്ങള്‍ക്കും പിന്നില്‍ മേഗനാണെന്ന തരത്തില്‍ ബ്രിട്ടീഷ് ടാബ്ലോയിഡുകളില്‍ വാര്‍ത്ത നിറഞ്ഞു. പ്രശസ്ത അവതാരകയും എഴുത്തുകാരിയുമായ ഓപ്ര വിന്‍ഫ്രെയ്ക്ക് മേഗനും ഹാരിയും നല്‍കിയ അഭിമുഖത്തിലായിരുന്നു രാജകുടുംബത്തെ പിടിച്ചു കുലുക്കിയ വെളിപ്പെടുത്തല്‍. ഇത് രാജകുടുംബാഗങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഹാരിയുടെ സഹോദരന്‍ വില്യമിനെയും ഭാര്യ കേറ്റ് മിഡില്‍ടണ്ണിനെയും.

മേഗനും ഹാരിയും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുറച്ച് കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും ബ്രിട്ടീഷ് ടാബ്ലോയിഡുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ ഇരുവരും ഒന്നിച്ചാണ് പങ്കെടുക്കാറുള്ളത്.

എന്നാല്‍ ഈയിടെ മേഗന്‍ ഒറ്റയ്ക്ക് ഒരു ചടങ്ങില്‍ പങ്കെടുത്തതും വിവാഹമോതിരം ധരിച്ചില്ലെന്നും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈയിടെ ഹാരിയുടെ പിറന്നാളായിരുന്നു. അതിന്റെ ആഘോഷങ്ങളിലും മേഗന്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. രാജകുടുംബത്തിലേക്ക് മടങ്ങാന്‍ ഹാരി ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അഭിനേത്രിയാണോ നിര്‍മാതാവാണോ കലാസാംസ്‌കാരികഗുണങ്ങളുള്ള വ്യക്തിത്വത്തിനുടമയാണോ എന്നതൊന്നും ഇംഗ്ലണ്ടിലെ ബക്കിങ്ഹാം കൊട്ടാരത്തിലെ വേലക്കാര്‍ക്കുപോലും പരിഗണനയുള്ള വിഷയങ്ങളല്ല. രാജകുമാരന്‍ ഹാരിയുടെ പത്‌നിയായി അംഗീകരിക്കാന്‍ നിയോഗിക്കപ്പെട്ട അസിസ്റ്റന്റുമാര്‍ പോലും തയ്യാറായിരുന്നില്ല. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതുമുതല്‍ കടന്നുപോയ മാനസിക സംഘര്‍ഷത്തെയാണ് കടന്നുപോയത്. കറുത്ത വംശജനായ അച്ഛന്റെ മകള്‍ക്കു ജനിക്കുന്ന കുഞ്ഞിന് നിറം കറുപ്പാകുമോ എന്ന ഭീതിയുടെ അന്തരീക്ഷം കൊട്ടാരമൊന്നാകെ നിറഞ്ഞു നിന്നു.

ആദ്യമകന്‍ ആര്‍ച്ചി പിറന്നപ്പോള്‍ അവനെ സന്തോഷത്തോടെ മുലയൂട്ടുവാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ പലപ്പോഴും കരഞ്ഞുവീര്‍ത്ത മുഖവുമായി മകനെ ലാളിച്ചു. ഹാരി തികച്ചും ജനാധിപത്യപരമായി തന്റെ ഭാര്യയുടെ സങ്കടാവസ്ഥ തിരിച്ചറിഞ്ഞു. അവര്‍ തീരുമാനിച്ചത് ഇപ്രകാരമായിരുന്നു- കൊട്ടാരം വിടുക! സ്വസ്ഥവും സമാധാനവുമായി ജീവിക്കുക.തനിക്കൊരു പെണ്‍കുഞ്ഞുകൂടി പിറക്കാന്‍ പോകുന്നു എന്ന് സന്തോഷത്തോടുകൂടി പറയുമ്പോഴും മനസ്സ് അവരെ ഓര്‍മപ്പെടുത്തുന്നത് ആദ്യഗര്‍ഭകാലയളവിലെ ആത്മഹത്യാ ചിന്തകളെക്കുറിച്ചാണ്.

പിറക്കാനിരിക്കുന്ന മകന്റെ നിറമെന്താകുമെന്ന വ്യാകുലത ചുറ്റിലുമുള്ളവര്‍ തന്നിലേക്ക് പകര്‍ത്തുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുന്നതിനെക്കുറിച്ച് ചിന്തിച്ചു. കൊട്ടാരം വിട്ടതോടെ കൊട്ടാരം അനുവദിച്ചിരുന്ന സാമ്പത്തിക ഉറവിടങ്ങള്‍ റദ്ദാക്കപ്പെട്ടു.പിതാവ് ചാള്‍സ് രാജകുമാരന്‍ ഹാരിയുടെ ഫോണ്‍കാളുകള്‍ എടുക്കാതെ തീര്‍ത്തും അവഗണിച്ചു.

2020 ജനുവരിയിലാണ് തങ്ങള്‍ കൊട്ടാരം വിടുകയാണെന്ന് മേഗനും ഹാരിയും ലോകത്തെ അറിയിച്ചത്. കൊട്ടാരവും ആ വേര്‍പിരിയല്‍ ഔദ്യോഗികമായി അംഗീകരിച്ചു. തന്റെ പിതാവും സഹോദരന്‍ വില്യമും ഈ രാജകീയജീവിതത്തിന്റെ ഭ്രമത്തിന് അടിമപ്പെട്ടുപോയെന്നും അവര്‍ക്ക് സ്വകാര്യജീവിതം നഷ്ടപ്പെട്ടുവെന്നും ഹാരി അഭിപ്രായപ്പെട്ടു. ”അമ്മ ഡയാനാരാജകുമാരി ഈ റോയല്‍ സ്ട്രഗ്‌ളില്‍ കുരുങ്ങിപ്പോയി. അവര്‍ എവിടെ ചെന്നാലും നാലുപാടും ഫ്‌ളാഷ്‌ലൈറ്റുകള്‍ മാത്രമായിരുന്നു.

സ്വകാര്യജീവിതമില്ലാത്തതില്‍ കോപാകുലയായിരുന്നു പലപ്പോഴും അമ്മ”- ഹാരി പറഞ്ഞു. 1997-ല്‍ കാര്‍ അപകടത്തില്‍ ഡയാനരാജകുമാരി കൊല്ലപ്പെടാനുള്ള കാരണവും തന്റെ പിറകേ ഫോട്ടോയെടുക്കാന്‍ വരുന്നവരില്‍ നിന്നും രക്ഷപ്പെടാന്‍ കാര്‍ അതിവേഗത്തില്‍ കുതിച്ചതാണെന്നും ഹാരി പറഞ്ഞു.

”എലിസബത്ത് രാഞ്ജിയുമായി മൂന്നു തവണയും ചാള്‍സ് രാജകുമാരനുമായി രണ്ടു തവണയും കൊട്ടാരം വിടുന്നതിനു മുമ്പ് സംസാരിച്ചു. നീ എഴുതുമ്പോള്‍ ഇതെല്ലാം ഉള്‍പ്പെടുത്തുമോ എന്ന ആശങ്കയാണ് അദ്ദേഹം ആവര്‍ത്തിച്ചത്. മിശ്രവംശജയായ മേഗന്‍ ജന്മം നല്‍കുന്നത് എന്റെ കുഞ്ഞിനാണെന്ന് ചിന്തിക്കാന്‍ കഴിയാത്ത വണ്ണം കൊട്ടാരത്തിലുള്ളവര്‍ അന്ധരാണ്”- ഹാരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker