ബ്ലാക്കില്‍ സ്‌റ്റൈലിഷായി മീര ജാസ്മിന്‍; ചിത്രങ്ങള്‍ വൈറല്‍
ആറു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം അഭിനയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ് മീര മടങ്ങി വരവിന് ഒരുങ്ങുന്നത്. ഇന്‍സ്റ്റഗ്രാമിലും ആക്ടീവായിരിക്കുകയാണ് താരം.
അടുത്തിടെയാണ് മീര ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. ബ്ലാക്ക് ഡ്രസില്‍ സ്‌റ്റൈലിഷ് ലുക്കിലുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. രാഹുല്‍ ജംഗിയാനിയാണ് മീരയുടെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മീര എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്. ജയറാം ആണ് ഈ ചിത്രത്തിലെ നായകന്‍. ‘മകള്‍’ സിനിമയുടെ ഷൂട്ടിങ്ങ് അടുത്തിടെ പൂര്‍ത്തിയായിരുന്നു.
2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മീരയെ പ്രധാന വേഷത്തില്‍ അവസാനമായി കണ്ടത്. അതിനുശേഷം 2018 ല്‍ പുറത്തിറങ്ങിയ പൂമരം സിനിമയില്‍ അതിഥിവേഷത്തില്‍ മീര എത്തിയിരുന്നു.