KeralaNews

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ ഇതിലും വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ട്, കരുവന്നൂരിൽ എംബി രാജേഷ്

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിൽ കേന്ദ്രസർക്കാരിന് കുറുക്കൻ കണ്ണാണെന്ന് മന്ത്രി എംബി രാജേഷ്. നോട്ട് നിരോധനത്തിന് പിന്നാലെ തുടങ്ങിയ ശ്രമമാണ് സഹകരണ മേഖലയ്ക്ക് മുകളിലുള്ള കടന്നു കയറ്റം.

കേരളത്തിന്‍റെ സഹകരണ മേഖല സുശക്തമാണെന്നും എംബി രാജേഷ് പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ ഇതിലും വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ഇഡി സംഘത്തിന് മേലുദ്യോഗസ്ഥരുടെ നിർദ്ദേശം. മർദ്ദിച്ചെന്ന സിപിഎം നേതാവിന്റെ പരാതിയിലുള്ള പൊലീസ് നടപടി കാര്യമാക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

സിപിഎം നേതാവായ അരവിന്ദാക്ഷനെ മർദ്ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തത് ക്യാമറക്ക് മുന്നിലാണെന്നും ഇഡി ഉദ്യോഗസ്ഥർ ആവർത്തിക്കുകയാണ്. 24 സിസിടിവി ക്യാമറകൾ ഇ ഡി ഓഫീസിലുണ്ട്. ഈ മാസം 12 ന് ചോദ്യം ചെയ്ത് വിട്ടയച്ചയാൾ ഒരാഴ്ചയ്ക്ക് ശേഷം 19ാം തീയതി പരാതി നൽകിയത് സംശയാസ്പദമാണെന്നും ഇഡി ഉദ്യോഗസ്ഥർ പറയുന്നു.

സിപിഎം നേതാവിന്റെ പരാതിയും പൊലീസ് നടപടിയും സമ്മർദ്ദ തന്ത്രമായാണ് ഇഡി കാണുന്നത്. നയതന്ത്ര ചാനൽ വഴി നടത്തിയ സ്വർണക്കടത്ത് കേസിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നടപടികൾ സമ്മർദ്ദ തന്ത്രമെന്ന വിലയിരുത്തലിലേക്ക് ഇഡി സംഘം എത്തിയത്.

തൃശ്ശൂരിൽ വ്യാപക റെയ്ഡ് നടത്തിയതും എസി മൊയ്തീന് നോട്ടീസ് നൽകിയതുമാണ് സമ്മർദ്ദ തന്ത്രത്തിന് കാരണം. കരുവന്നൂർ കേസിൽ എസി മൊയ്തീന് ഉടൻ തന്നെ വീണ്ടും നോട്ടീസ് നൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker