ചെന്നൈ: ബ്രാഹ്മണരായ ക്രിസ്ത്യാനികള്‍ക്ക് മാത്രമായുള്ള മാട്രിമോണിയല്‍ സൈറ്റ് വിവാദത്തില്‍. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ബ്രാഹ്മണര്‍ക്ക് അതേ വിഭാത്തിലുള്ള ക്രിസ്ത്യന്‍ യുവതി യുവാക്കളെ കണ്ടെത്തി നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന എയ്ഞ്ചല്‍ മാട്രിമോണി സൈറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കായുള്ള മാട്രിമോണിയല്‍ സൈറ്റ് ലക്ഷക്കണക്കിന് ബ്രാഹ്മണ ക്രിസ്ത്യന്‍ വിവാഹലോചനകള്‍ നടത്തികൊടുക്കുന്നു എന്നാണ് അവകാശപ്പെടുന്നത്. ലക്ഷക്കണക്കിന് പേര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് എയ്ഞ്ചല്‍ മാട്രിമോണി സൈറ്റ് പറയുന്നത്.
എന്നാല്‍ സൈറ്റിനെതിരെ വ്യാപക വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നായി ഉയരുന്നത്. ജാതിയില്ലാത്ത മതമെന്ന് അവകാശപ്പെടുന്ന ക്രിസ്ത്യന്‍ വിഭാഗത്തിനുള്ളിലെ ജാതിബോധം വെളിപ്പെടുത്തുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇത്തരം വെബ്സൈറ്റുകള്‍ തേടി ആളുകള്‍ പോകുന്നത് എന്ന അഭിപ്രായം പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തി.
നേരത്തെയും സമൂഹമാധ്യമങ്ങളില്‍ ജാതി അധിഷ്ഠിതമായുള്ള മാട്രിമോണി സൈറ്റുകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.