24.4 C
Kottayam
Sunday, September 29, 2024

വീടുകളിൽ കുരിശടയാളം, വര; കുറുവ സംഘത്തിൻ്റെ അടയാളമെന്ന് സൂചന, തെരച്ചിൽ ശക്തമാക്കി നാട്ടുകാർ, കവർച്ചക്കാരെ കുടുക്കാൻ പോലീസും

Must read

കോട്ടയം:കവര്‍ച്ചാസംഘം നാട്ടിലെത്തിയിട്ടുണ്ടെന്ന വാര്‍ത്ത പരക്കുകയും തെളിവുകൾ ലഭിയ്ക്കുകയും ചെയ്തതോടെ ഭീതിയില്‍ കഴിയുകയാണ് അതിരമ്പുഴ,ഏറ്റുമാനൂർ പ്രദേശങ്ങളിലെ നാട്ടുകാര്‍.നവംബർ 27ന്​ അതിരമ്പുഴ തൃക്കേൽ ഭാഗത്തെ വീടുകളിൽ മോഷണശ്രമം നടന്നെന്ന് നാട്ടുകാർ വെളിപ്പെടുത്തി തുടർന്ന് നടത്തിയ തെരച്ചിയിൽ അർദ്ധനഗ്നരായി മാരകായുധങ്ങളുമായി നടന്നു പോകുന്ന മൂന്ന് പേരുടെ ദൃശ്യങ്ങൾ ലഭിച്ചത്. വിലപിടിച്ച സാധന സാമഗ്രികൾ നഷ്ടമായില്ലെങ്കിലും വീടിന് പുറത്തുണ്ടായിരുന്ന വസ്ത്രങ്ങൾ ചെരുപ്പുകൾ എന്നിവ നക്ഷ്ടപ്പെട്ടു. ആളുകൾ ഉണർന്നതോടെ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.

വീടിനു പുറത്തെത്തുന്ന സംഘം വ്യാജശബ്ദങ്ങളുയര്‍ത്തി വീട്ടുകാരുടെ ശ്രദ്ധ ക്ഷണിക്കുകയും വാതില്‍ തുറക്കുന്നതോടെ മാരകായുധങ്ങളുമായി വീട്ടുകാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്യുകയുമാണ് മോഷ്ടാക്കളുടെ രീതി. സ്വന്തമായി ആട് ഇല്ലാത്ത തന്‍റെ വീടിനു പുറത്ത് ആട്ടിന്‍ കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടതിന്‍റെ അടിസ്ഥാനത്തില്‍ സംശയം തോന്നിയ വീട്ടുടമസ്ഥന്‍ ജനലിലൂടെ നോക്കിയപ്പോഴാണ് വടിവാളുമായി രണ്ടുപേര്‍ നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി കുറുവാ സംഘത്തിനെതിരെ വെളിപ്പെടുത്തലുകളുണ്ട്.മിക്കയിടങ്ങളിലും പോലീസും അയൽവാസികളും എത്തും മുമ്പ് പമ്പ കടക്കും.

മാന്നാനം കുട്ടിപ്പടി മേഖലയിലാണ് ഇന്നലെ കവർച്ചക്കാരുടെ സാന്നിധ്യം പ്രകടമായത്.വീടിനോട് ചേർന്ന റബർ ഷെഡ്ഡിൽ ആളനക്കം കണ്ടതിനെത്തുടർന്ന് നാട്ടുകാർ എത്തിയതോടെ മൂന്നു പേരടങ്ങുന്ന സംഘം ഓടിരക്ഷപ്പെട്ടു.മാന്നാനത്തെ റെസിഡന്‍സ് അസോസിയേന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തന്നെ രാത്രികാല പട്രോളിങ് നടത്തി വരികയാണ്.

കഴിഞ്ഞദിവസം അതിരമ്പുഴ, മാന്നാനം മേഖല കളിൽ ദുരൂഹ സാഹചര്യത്തില്‍ ആക്രിക്കാർ, കർട്ടൻ വിൽപ്പനക്കാർ,ഭിക്ഷാടകർ തുടങ്ങിയവരെ കണ്ടതായും രാത്രി വീടിന്​ പുറത്ത്​ അപശബ്ദങ്ങള്‍ കേട്ടതായും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വിവിധ റെസിഡന്‍സ് അസോസിയേഷനുകളുടെ ആവശ്യത്തേത്തുടർന്ന് രാത്രികാല പട്രോളിങ് ശക്തമാക്കിയതായി ​പൊലീസ് അറിയിച്ചു. ചിലയിടങ്ങളിൽ വീടുകളിൽ അസ്വഭാവികമായ ചില മാർക്കുകൾ കണ്ടെത്തിയതും ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ചിലയിടത്ത് കുരിശടയാളം, വര എന്നിവയാണ് ഇട്ടിരിയ്ക്കുന്നത്

കവർച്ചക്കാരെ നേരിടാനുള്ള പോലീസിൻ്റെ നിർദ്ദേശങ്ങളിങ്ങനെ:

കുറുവ സംഘം എന്നറിയപ്പെടുന്ന തമിഴ്നാട്ടിൽ നിന്നുള്ള ചില മോഷ്ടാക്കളുടെ സംഘങ്ങൾ അതിരമ്പുഴയിൽ എത്തി എന്ന് തെളിവുകൾ പോലീസിന്‌ ലഭിച്ചതായി അറിയാൻ കഴിയുന്നു. നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.*
🟣 അനാവശ്യമായി ആഭരണങ്ങൾ അണിയാതിരിക്കുക.
🟣 ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ബാങ്ക്‌ ലോക്കറുകളിലേക്കോ മറ്റ് സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ മാറ്റുക.
🟣 സാധാരണയായി പരിചയം ഉള്ള ആളുകൾ നമ്മളെ കാണാൻ വരികയാണെങ്കിൽ പാതിരാത്രിയിൽ ആണെങ്കിൽ പോലും വന്ന് വാതിലിൽ മുട്ടുകയോ കോളിംഗ്‌ ബെൽ അടിക്കുകയോ ചെയ്യാൻ സാദ്ധ്യത ഇല്ല, ഫോണിൽ വിളിച്ച ശേഷം ആണ് വരാൻ സാദ്ധ്യത എന്ന് ഓർമ്മയിൽ വയ്ക്കുക.

🟣 അതുകൊണ്ട് തന്നെ, ആരെങ്കിലും വാതിലിൽ മുട്ടുന്ന ഒരു സാഹചര്യം ഉണ്ടായാൽ ആ നിമിഷം തന്നെ തൊട്ടയൽപക്കത്തുള്ളവരുടെ വാട്ട്സാപ്പിലേക്കോ അതുപോലെയുള്ള വാട്ട്സാപ്പ്‌ ഗ്രൂപ്പുകളിലോ അറിയിക്കുക. അതോടൊപ്പം പോലീസിൽ അറിയിക്കുക. അയൽപക്കക്കാരെ ഫോൺ ചെയ്യുക. പരമാവധി ആളെ കൂട്ടുക. ഒരു കാരണവശാലും വാതിൽ തുറക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക.

🟣 പൈപ്പിൽ നിന്ന് വെള്ളം വീഴുന്ന ഒച്ച, കൊച്ചു കുട്ടികൾ കരയുന്ന ഒച്ച എന്നിവയൊക്കെ കേട്ടാലും അത് നമ്മെ കുടുക്കാനുള്ള തന്ത്രമാണെന്ന് മനസ്സിലാക്കി പുറത്തിറങ്ങാതിരിക്കുക. അവരുടെ കയ്യിൽപ്പെട്ടാൽ കൊല്ലാൻ പോലും മടിയില്ലാത്തവരാണെന്ന് ഓർക്കുക. എല്ലാവരും സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കുക.

🟣 നമ്മുടെ അടുത്തുള്ള പോലീസ് സ്റ്റേഷനുകളുടെ നമ്പറുകൾ ചുവടെ ചേർത്തിട്ടുണ്ട്.

Kidangoor Police Station 0482 2254195 9497980325
Ayarkunnam Police Station 0481 2546660 9497980346
Ettumanoor Police Station 0481 2535517 9497987075
Pala Police Station 0482 2212334 9497987080
Marangattupally Police Station 0482 2251065 9497980334
Kaduthuruthy Police Station 0482 9282323 9497987082
Kuravilangadu Police Station 0482 2230323 9497980331
Gandhinagar Police Station 0481 2597210 9497980320

Kottayam District Police Whatsapp 9497932001
Kottayam Police Control Room 0481 2410100

മറ്റ് പോലീസ് സ്റ്റേഷനുകളുടെ നമ്പറുകൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.

https://kottayam.nic.in/en/police

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week