NationalNews

‘നല്ല പെൺകുട്ടികൾ നേരത്തെ കിടന്നുറങ്ങും’; മാർക്കണ്ഡേയ കട്ജുവിന്‍റെ പ്രസ്താവന വിവാദത്തിൽ

ന്യൂ ഡല്‍ഹി: സോഷ്യൽ മീഡിയയിൽ സജീവമായ ആളാണ് മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. എന്ത് വിഷയത്തിലായാലും തന്‍റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാറുള്ള അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രതികരിക്കാറുണ്ട്. പല പ്രസ്താവനകളും വിമർശനങ്ങളും ഉയർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ചിരിക്കുകയാണ്.

ഫേസ്ബുക്കിൽ തന്‍റെ ഒരു പോസ്റ്റിന് കമന്‍റ് നൽകിയ പെൺകുട്ടിക്ക് കട്ജു നൽകിയ മറുപടിയാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങുമെന്നാണ് താന്‍ കരുതിയതെന്ന കട്ജുവിന്റെ മറുപടിയാണ് വിവാദത്തിലായത്.

നേരത്തേയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കട്ജു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 2015ല്‍ ബി.ജെ.പി.എംപി ഷാസിയ ഇല്‍മിയാണോ കിരണ്‍ ബേദിയാണോ കൂടുതല്‍ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ പുകഴ്ത്താന്‍ സാധിക്കില്ലേ എന്ന മറുചോദ്യവുമായാണ് കട്ജു തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ അന്ന് പ്രതിരോധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button