Home-bannerKeralaNews
മരട് ഫ്ലാറ്റ്: ഒഴിയാൻ രാത്രി 12 വരെ സമയം
മരട്; ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാനുള്ള സമയം ഇന്ന് 12 മണിവരെ നീട്ടി നല്‍കി
കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള അവസാന സമയം ഇന്ന് രാത്രി 12 മണി വരെ നീട്ടി നല്‍കി. എറണാകുളം സബ്കലക്ടര്‍ എം സ്‌നേഹില്‍ കുമാറാണ് സമയം നീട്ടി നല്‍കിക്കൊണ്ടുള്ള വിവരം അറിയിച്ചത്. വൈദ്യുതിയും വെള്ളവും ഉടന്‍ വിഛേദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണിവരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇപ്പോഴും നിരവധി കുടുംബങ്ങള്‍ ഫ്‌ളാറ്റുകളില്‍ ഒഴിയാതിരിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News