തലപ്പുഴ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ സ്വദേശി ജോണിയുടെ വീട്ടിൽ ഞായറാഴ്ച വെെകീട്ട് 7.15-ഓടെ എത്തിയ സംഘം 10.15 വരെ വീട്ടിൽ ചിലവഴിച്ചു.
അഞ്ച് പേരടങ്ങുന്ന സായുധസംഘമാണ് ഇന്നലെ വീട്ടിലെത്തിയത്. ഇവര്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുകയും ദിനപത്രം പരിശോധിക്കുകയും ചെയ്തു. ശേഷം വീട്ടിൽനിന്നും പത്രങ്ങളെടുത്തതിന് ശേഷമാണ് സംഘം സ്ഥലംവിട്ടത്.
കഴിഞ്ഞ ദിവസം വയനാട് കമ്പമല എസ്റ്റേറ്റിലെ കേരള വനംവകുപ്പിന്റെ ഓഫീസ് അഞ്ചംഗ സായുധസംഘം തല്ലിതകര്‍ത്തിരുന്നു. ഇതേ സംഘമാണ് ഇന്നലെ ജോണിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഓഫീസിന് സമീപം ഇവര്‍ പോസ്റ്ററുകളും പതിച്ചിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം, ഭൂമി പതിച്ചുനല്‍കണം തുങ്ങിയ ആവശ്യങ്ങളാണ് സംഘം ഉന്നയിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News