EntertainmentNews

മഞ്ജുവും സൗബിനും ചിരിക്കാഴ്ചയുമായി ; വെള്ളരിക്കാപട്ടണം മേക്കിങ് വിഡിയോ

പൊട്ടിച്ചിരിയുടെ വിപ്ലവത്തിന്റെ അണിയറക്കാഴ്ചകളുമായി ‘വെള്ളരിക്കാപട്ടണ’ത്തിന്റെ ആദ്യ മേക്കിങ് വിഡിയോ പുറത്തിറങ്ങി. മഞ്ജു വാരിയരും സൗബിന്‍ഷാഹിറും ചേര്‍ന്ന് സൃഷ്ടിക്കുന്ന ചിരിയലകളും കൗതുകങ്ങളുമാണ് വിഡിയോയുടെ ആകര്‍ഷണം. പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരുപാട് നര്‍മനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഹൃദ്യമായ കുടുംബചിത്രമായിരിക്കുമെന്ന് ഇതിലെ ദൃശ്യങ്ങള്‍ പറഞ്ഞുതരുന്നു.

ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

മഞ്ജുവിനും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ ,കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി. രാജേഷ് കുമാറുമാണ് അസോഷ്യേറ്റ് ഡയറക്ടര്‍മാര്‍. പിആര്‍ഒ. എ.എസ്.ദിനേശ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button