എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങളെന്ന് ഭാവന; എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് മഞ്ജു
ഭാവനയും മഞ്ജു വാര്യരും അടുത്ത സുഹൃത്തുക്കളാണ്. മഞ്ജു സിനിമയില്‍നിന്നും ഇടവേള എടുത്ത സമയത്താണ് ഭാവന അഭിനയത്തിലേക്ക് വരുന്നത്. വിവിധ കാലഘട്ടങ്ങളിലായാണ് രണ്ടു പേരും ചലച്ചിത്ര രംഗത്തെത്തിയത്. ഇവര്‍ ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രങ്ങളുമില്ല. പക്ഷേ ഓഫ് സ്‌ക്രീനില്‍ രണ്ടുപേരും അടുത്ത ബന്ധം സൂക്ഷിക്കുന്നു.
സ്വന്തം ചേച്ചിയെ പോലെയാണ് ഭാവനയ്ക്ക് മഞ്ജു. തന്നെ വഴക്കു പറയാന്‍ അധികാരമുള്ളവരിലൊരാളാണ് മഞ്ജുവെന്ന് ഭാവന മുന്‍പ് പറഞ്ഞിട്ടുണ്ട്.
രമ്യ നമ്ബീശന്‍, ശില്‍പ ബാല, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് തുടങ്ങിയവരും ഭാവനയുടെ സൗഹൃദ കൂട്ടത്തിലുണ്ട്. എല്ലാവരും കൂടി ഗ്രൂപ്പ് ചാറ്റും നടത്താറുണ്ട്. ഇത്തരത്തില്‍ ഇന്‍സ്റ്റയില്‍ കൂട്ടുകാരികള്‍ തമ്മില്‍ നടത്തിയ സംഭാഷണമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
താനും തന്റെ സുഹൃത്തുക്കളും കൂടി നൂറോളം ട്രിപ്പുകള്‍ പ്ലാന്‍ ചെയ്തുവെന്നും പക്ഷേ ഒന്നും നടന്നില്ലെന്നുമാണ് ഭാവന പറഞ്ഞത്. ഇതിന് എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
വളരെ ചെറുപ്പത്തിലേ സിനിമയിലെത്തിയതിനാല്‍ ഭാവന സുഹൃത്തുക്കള്‍ കൂടുതലും സിനിമാ രംഗത്തുള്ളവരാണ്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഭാവന ഇവരുമായി കാത്തുസൂക്ഷിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ സിനിമയില്‍ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നഡ റീമേക്കില്‍ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.