KeralaNews

മഞ്ജുവാര്യരും മണി ഹെയ്‌സ്റ്റും,വൈറലായി വീണവായന

കൊച്ചി മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നടി മഞ്ജുവാര്യര്‍.അഭിനയത്തിന്റെ രണ്ടാം വരവില്‍ തൊട്ടതെല്ലാം പൊന്നാക്കി നടി മുന്നേറുകയും ചെയ്യുന്നു.ലോകത്തേറ്റവും അധികം ആളുകള്‍ കണ്ട വെബ്‌സീരിസ് എന്ന ക്രെഡിറ്റാണ് സ്പാനീഷ് നിര്‍മ്മിതിയായ മണി ഹെയ്സ്റ്റിനുള്ളതാണ്.പ്രൊഫസറും ഡന്‍വറും ടോക്കിയോയുമെല്ലാം ആരാധകര്‍ക്ക് ചിരപരിചിതരണാ. ലോക്ക് ഡൗണ്‍കാലം കൂടിയെത്തിയതോടെ കേരളത്തില്‍ മണി ഹെയ്‌സ്റ്റിന് ആരാധകരും കൂടി.

മികച്ച ഒരു നര്‍ത്തകി കൂടിയായ മഞ്ജുവാര്യര്‍ ഗായിക കൂടിയാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. കണ്ണെഴുതി പൊട്ടുംതൊട്ടില്‍ സാക്ഷാല്‍ മോഹന്‍ലാലിനാപ്പമാണ് പാട്ടുപാടിയത്. ഇപ്പോള്‍ ഒരു പടികൂടി കടന്ന വീണ് വായിച്ചാണ് മഞ്ജു കയ്യടി വാങ്ങിയിരിയ്ക്കുന്നത്.

മണി ഹെയ്സ്റ്റിലൂടെ ലോകമെമ്പാടും തരംഗമായ ബെല്ല ചാവോ എന്ന ഗാനം വീണയില്‍ വായിച്ചിരിക്കുകയാണ് മഞ്ജു. താരം തന്നെയാണ് ഈ വീഡിയോ പങ്കുവച്ചത്.ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് അഭിനന്ദനവുമായി താരങ്ങള്‍ തന്നെ രംഗത്തെത്തി. ഭാവന, ഗീതു മോഹന്‍ദാസ്, അനുശ്രീ, പ്രിയാമണി, രമേശ് പിഷാരടി തുടങ്ങിയവരെല്ലാം അഭിനന്ദം അറിയിച്ചു. കോലോത്തെ തമ്പുരാട്ടിയോടാ പ്രൊഫസ്സറെ എന്നായിരുന്നു രമേഷ് പിഷാരടിയുടെ കമന്റ്. വണ്ടര്‍ വുമണ്‍ എന്നാണ് ഗായത്രി സുരേഷ് വിളിച്ചത്.

ലോകം മുഴുവന്‍ ഏറ്റെടുത്ത ഈ ഗാനം രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇറ്റലിയിലെ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു. നാസി പടയാളികളുടെ കടന്നുകയറ്റത്തെ ചെറുക്കുന്ന പോരാളികളുടെ ഊര്‍ജ്ജമായിരുന്നു ഈ ഗാനം. എന്നാല്‍ അതിനും മുമ്പ് ഇറ്റലിയിലെ തൊഴിലാളി കലാപങ്ങളില്‍ ഉയര്‍ന്നുകേട്ടതാണ് ഇതിന്റെ ആദിമരൂപമെന്നും പറയപ്പെടുന്നു. ആരെഴുതിയതെന്നറിയില്ലെങ്കിലും ഇന്ന് ലോകം മുഴുവന്‍ മൂളുന്നത് ബെല്ല ചാവോ അഥവാ വിട തരൂ എന്ന ഈ ഗാനമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button