കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് പാല എം.എല്‍.എ മാണി സി കാപ്പന്. എന്‍.സി.പി എല്‍.ഡി.എഫ് തീരുമാനിത്തിനൊപ്പം നില്ക്കും. എന്നാല്‍ പാല സീറ്റ് വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുന്നണി പ്രവേശനമുണ്ടായാലും പക്ഷേ പാലാ സീറ്റ് എന്‍സിപിക്കുള്ളതാണ്. അത് വിട്ടുനല്‍കണമെന്ന് ഇടത് മുന്നണി ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജോസ് കെ മാണിയുടെ പ്രവേശനമടക്കമുള്ള വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നു ജോസ് കെ.മാണി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News