KeralaNews

മകൾ കൊല്ലപ്പെട്ടതറിയാതെ ട്രാഫിക് നിയന്ത്രിയ്ക്കുന്ന തിരക്കിൽ ഹോം ഗാർഡായ അഛൻ

കണ്ണൂർ:കോതമംഗലത്ത് അതിക്രൂരമായി ഡെന്‍റല്‍ വിദ്യാര്‍ഥിനി മാനസ കൊല്ലപ്പെട്ടപ്പോള്‍ ഇതൊന്നുമറിയാതെ കണ്ണൂരില്‍ ഗതാഗതം നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു അച്ഛന്‍. മാനസയുടെ അച്ഛന്‍ മാധവന്‍ ഹോംഗാര്‍ഡായാണ് ജോലി ചെയ്യുന്നത്. സേനയില്‍ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം കണ്ണൂര്‍ ടൗണ്‍ ട്രാഫിക് സ്റ്റേഷനില്‍ ഹോംഗാര്‍ഡായി ജോലിയില്‍ പ്രവേശിച്ചത്.

മാധവന്‍ കണ്ണൂരിലെ തളാപ്പില്‍ ഗതാഗതം നിയന്ത്രിക്കുന്ന തിരക്കിലായിരുന്നതിനാല്‍ ദുരന്ത വിവരം അറിയിച്ചുകൊണ്ടുള്ള ബന്ധുക്കളുടെ ഫോണ്‍ കോള്‍ വന്നത് അറിഞ്ഞില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നേരിട്ടുചെന്ന് അദ്ദേഹത്തെ വീട്ടിലേക്കുകൊണ്ടുവരികയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ കേള്‍ക്കുന്നത് മാനസയുടെ അമ്മയുടെ ഹൃദയം തകര്‍ന്നുള്ള നിലവിളി.

മാനസയുടെ അമ്മ അധ്യാപികയാണ്. പുതിയതെരു-മയ്യില്‍ റോഡില്‍ നാറാത്ത് രണ്ടാം മൈല്‍ ആണ് മാനസയുടെ വീടായ ‘പാര്‍വണം’. ഒരു സഹോദരനുണ്ട്. പ്ലസ്ടു വരെ കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മാനസ. പഠനത്തില്‍ മിടുക്കിയായിരുന്നു. എന്‍ട്രന്‍സ് പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയിലാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ പ്രവേശനം നേടിയത്. നിലവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്നു.

നാറാത്തുകാര്‍ ഞെട്ടലോടെയാണ് ഈ ദുരന്ത വാര്‍ത്ത കേട്ടത്. ബന്ധുക്കളും പരിചയക്കാരും അയല്‍വാസികളുമായി ഒരുപാടുപേര്‍ വീടിന് മുന്നില്‍ തടിച്ചുകൂടി. എങ്ങനെ ആ കുടുംബത്ത ആശ്വസിപ്പിക്കണമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. വൈകിട്ടോടെ തന്നെ മാധവന്‍റെ ജ്യേഷ്ഠന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കോതമംഗലത്തേക്ക് പോയി.

പാലയാട് മേലുര്‍ കടവിലെ രാഹുല്‍ നിവാസില്‍ താമസിക്കുന്ന രഘുത്തമന്റെ മകനാണ് രാഖില്‍.(33) രാഹുല്‍ സഹോദരനാണ്. നേരത്തെ രാഖില്‍ മാനസയെ ശല്യം ചെയ്യുന്നവെന്നു വീട്ടുകാര്‍ നല്‍കിയ പരാതില്‍ കണ്ണൂര്‍ ഡിവൈഎസ്പി തന്റെ ഓഫിസില്‍വെച്ചും ഇരുവരെയും കുടുംബാംഗങ്ങളെയും വിളിച്ചു സംസാരിച്ചു വിഷയം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിനു ശേഷം രാഖിലുമായി യാതൊരു ബന്ധവും മാനസ പുലര്‍ത്തിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു.

ഇന്നലെ വൈകിട്ടാണ് കണ്ണൂര്‍ സ്വദേശിയായ രാഖില്‍ മാനസയെ വെടിവെച്ചു കൊന്നത്. മൂന്ന് സഹപാഠികളോടൊപ്പം മാനസ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്ബോഴാണ് രാഖില്‍ എത്തിയത്. രാഖിലിനെ കണ്ടയുടനെ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ച്‌ മാനസ ക്ഷുഭിതയായി. മാനസയെ മുറിയിലേക്ക് രാഖില്‍ പിടിച്ചുവലിച്ച്‌ കൊണ്ടുപോയതോടെ സഹപാഠികള്‍ വീട്ടുടമസ്ഥയെ വിവരമറിയിക്കാനായി താഴേക്ക് ഇറങ്ങിയോടി. ഈ സമയത്താണ് വെടിയൊച്ച കേട്ടത്. തുടര്‍ന്ന് വീട്ടുടമസ്ഥയും മകനും മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറുമ്പോൾ ഇരുവരും ചോരയില്‍ കുളിച്ച നിലയിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button