പൂച്ച കാരണം ഭാര്യ ഗര്‍ഭിണിയായി! യുവാവിന്റെ അനുഭവ കുറിപ്പ് വൈറലാകുന്നു
പൂച്ച കാരണം തന്റെ ഭാര്യ ഗര്‍ഭിണിയായെന്ന് ചൂണ്ടിക്കാട്ടി ഒരു യുവാവ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെഡ്ഡിഫില്‍ പങ്കുവച്ച കുറിപ്പിലാണ് യുവാവ് തങ്ങളുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവച്ചത്.
കോണ്ടത്തില്‍ ദ്വാരങ്ങളുണ്ടാക്കി എന്നതാണ് പൂച്ചയെ കുറ്റപ്പെടുത്താന്‍ കാരണം. കോണ്ടം ഉപയോഗിക്കാനെടുത്ത സമയത്ത് ദമ്പതികള്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല. അഞ്ചാഴ്ചകള്‍ക്ക് ശേഷം യുവതി ഗര്‍ഭിണിയായപ്പോഴാണ് ദമ്പതികള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്.
എന്ത് സാധനം അടുക്കിവച്ചാലും അത് വലിച്ച് താഴെ നിരത്തിയുടന്നത് പൂച്ചയുടെ പതിവാണ്. അങ്ങനെ സാധനങ്ങള്‍ വലിച്ചിടുന്നതിനിടെ കോണ്ടം സൂക്ഷിച്ചിരുന്ന ഡ്രോയറും പൂച്ച വലിച്ചു താഴെയിട്ടു. എന്നാല്‍, ഇത് ശ്രദ്ധയില്‍പ്പെട്ട ദമ്പതികള്‍ സാധാരണ ചെയ്യുംപോലെ അത് തിരകെ പെട്ടിയിലാക്കി സൂക്ഷിച്ചു.
ഇതേദിവസം ഇവര്‍ അതിലൊരു കോണ്ടം ഉപയോഗിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം ആദ്യ ഗര്‍ഭധാരണത്തില്‍ ഉണ്ടായിരുന്ന അതേ ലക്ഷണങ്ങള്‍ ഭാര്യ കാണിച്ചു. സംശയം തോന്നിയപ്പോള്‍ ഉറപ്പിക്കാനായി പ്രെഗ്‌നന്‍സി കിറ്റ് വാങ്ങുകയും പരിശോധിക്കുകയുമായിരുന്നു.
ഭാര്യ ഗര്‍ഭിണിയാണെന്ന് മനസിലാക്കിയ യുവാവ് അന്ന് നടന്ന സംഭവം ഓര്‍ത്തെടുക്കുകയും കോണ്ടം സൂക്ഷിച്ചിരുന്ന പെട്ടി പരിശോധിക്കുകയും ചെയ്തപ്പോഴാണ് കാര്യം മനസിലായത്. പെട്ടിയില്‍ സൂക്ഷിച്ചിരുന്ന എല്ലാ കോണ്ടം പാക്കറ്റുകളും കീറിയിരുന്നു. ചിലത് നഖം ഉപയോഗിച്ച് വലിച്ചുകീറിയതായും മറ്റ് ചിലത് പല്ലുകള്‍ ഉപയോഗിച്ച് കടിച്ചതായും കണ്ടെത്തുകയായിരുന്നു.