News
പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ 15 വയസുകാരി വിവാഹിതയായി! താലിചാര്‍ത്തിയ 21കാരന്‍ അറസ്റ്റില്‍
മുംബൈ: പത്താം ക്ലാസ് പരീക്ഷ എഴുതാന്‍പോയ 15 വയസ്സുകാരി വിവാഹിതയായി. സംഭവത്തില്‍ വിവാഹം കഴിച്ച 21 വയസ്സുകാരനെ കാലാചൗക്കി പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി പരീക്ഷയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.
അതേസമയം, അടുത്ത ദിവസം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. ശേഷം, വീട്ടുകാരോട് ഷിര്‍ഡിയില്‍ വച്ചു താനും യുവാവും വിവാഹിതരായെന്നു വീട്ടുകാരോട് വെളിപ്പെടുത്തി. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും പെണ്‍കുട്ടി അറിയിച്ചു.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. വിവാഹം സംഘടിപ്പിക്കാന്‍ സഹായിച്ചവരെ തിരയുകയാണെന്നു പൊലീസ് അറിയിച്ചു. മസ്ഗാവ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News