തിരുവനന്തപുരം: കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം കാമുകന് ജീവനൊടുക്കാന്‍ ശ്രമിച്ചു. കാരക്കോണം സ്വദേശിനി അഷിതയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് കാമുകനായ അനു കൊലപ്പെടുത്തിയത്. അനുവും അഷിതയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേത്തിയ യുവാവ് വീടിന്റെ വാതില്‍ അടച്ചശേഷം പെണ്‍കുട്ടിയുടെ കഴുത്തറക്കുകയായിരുന്നു. ഇതിനുശേഷം യുവാവ് സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അഷിതയുടെ ജീവന് രക്ഷിക്കനായില്ല. അനുവിന്റെ നില അതീവഗുരുതരമായി തുടരുകയാണ് അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News