CrimeKeralaNews

ഭാര്യയുമായി അടുപ്പം,എറണാകുളത്ത് യുവാവിനെ തലക്കടിച്ചുകൊന്ന സംഭവ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി : യുവാവിനെ തലയ്ക്കടിച്ച് കൊന്ന സംഭവത്തിന്റെ ഞെട്ടലിലാണ് എറണാകുളം നെട്ടൂരിലെ ജനങ്ങൾ. പാലക്കാട് പിരിയാരി സ്വദേശി അജയ് ആണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചായിരുന്നു ഇരുപത്തഞ്ചുകാരനായ അജയിനെ സുരേഷ് കൊലപ്പെടുത്തിയത്. സുരേഷിന്‍റെ ഭാര്യയോട് അജയ്ക്കുണ്ടായിരുന്ന അടുപ്പമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മരണം ഉറപ്പാക്കുന്നത് വരെ അജയെ സുരേഷ് മർദ്ദിക്കുന്നത് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 

രാത്രി ഒരു മണിയോടെയായിരുന്നു ക്രൂര കൊലപാതകമുണ്ടായത്. പാലക്കാട് പുതുശ്ശേരി സ്വദേശിയായ പ്രതി സുരേഷിന്‍റെ ഭാര്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയാണ് ജോലി ചെയ്യുന്നത്. കൊല്ലപ്പെട്ട അജയിന് ഈ യുവതിയുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതിനെ എതിർത്തിരുന്ന സുരേഷ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി നെട്ടൂരിനെ ഹോട്ടലിൽ മുറിയെടുത്തു. ഭാര്യയെ ഇവിടേക്ക് കൊണ്ടുവന്ന ശേഷം പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനെന്ന വ്യാജേന അജയിനെ പാലക്കാട് നിന്ന് വിളിച്ചുവരുത്തി. അജയ് ഹോട്ടലിൽ എത്തുന്ന സമയം ഭാര്യയെ തന്ത്രപൂർവം ഹോട്ടലിൽ നിന്ന് മാറ്റി കാറിലിരുത്തി. തുടർന്ന് മുറിയിലെത്തിയ അജയെ പ്രതി സുരേഷ് തുണിയിൽ പൊതിഞ്ഞ് കയ്യിൽ കരുതിയിരുന്ന കാറിന്റെ ചക്രം അഴിക്കുന്ന വീൽ സ്പാനർ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.

അടികൊണ്ട് ഹോട്ടലിന്‍റെ പുറത്തേക്കോടിയ അജയെ പിന്നാലെത്തി മർദ്ദിച്ച് സുരേഷ് മരണം ഉറപ്പാക്കി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് അജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത സുരേഷിന് ചോദ്യം ചെയ്യിലിന് ശേഷം ശേഷം കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button