മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയുടെ ശരീര ഭാഗങ്ങള്‍ ഭക്ഷിച്ച യുവാവിനെ കണ്ടെത്തി. കുറ്റിപ്പുറം റെയില്‍ വേ സ്റ്റേഷനില്‍ വെച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആസാം സ്വദേശിയായ യുവാവിന്‍റെ ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് കുറ്റിപ്പുറം ബസ് സ്റ്റാന്‍റില്‍ വെച്ച് പൂച്ചയുടെ ശരീര ഭാഗങ്ങള്‍ ഇയാള്‍ ഭക്ഷിച്ചത്. പട്ടിണി കാരണമാണ് പൂച്ചയെ ഭക്ഷിച്ചതെന്നായിരുന്നു ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് വാങ്ങി നല്‍കിയ ഭക്ഷണം കഴിച്ചതിനു പിന്നാലെ ഇയാള്‍ സ്ഥലം വിട്ടു. ഇയാള്‍ ട്രെയിനില്‍ കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനിലെത്തിയതാണെന്നാണ് പോലീസ് പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News