EntertainmentKeralaNews

മമ്മൂട്ടിക്ക് കാൻസർ ? ഒരു മാസമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നു; ഷൂട്ടിംഗ് നീട്ടിവെച്ച് ദുൽഖർ;ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അഭ്യൂഹം

കൊച്ചി: മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണ് ഇത്. വരുൺ ആർ എന്ന വ്യക്തി എക്സിൽ ഇട്ട പോസ്റ്റാണ് ചോദ്യത്തിന് ആധാരം.മമ്മൂട്ടിക്ക് ചില ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഷൂട്ടിംഗ് നീട്ടിവെച്ചതായി ട്വീറ്റിൽ പറയുന്നു. ഇതിനിടെ മകൻ ദുൽഖർ സൽമാനും ഷൂട്ടിംഗ് നീട്ടിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

ഔദ്യോഗിക സ്ഥിരീകരണങ്ങളില്ലെങ്കിലും സംഗതി സത്യമാണെന്നാണ് ഓൺലൈൻ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്. ഇത് സംബസിച്ച് പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെയാണ്. കുറച്ചു നാളുകളായി മമ്മൂട്ടി സ്ഥിരമായി ചർദ്ദിക്കാറുണ്ട്. ഇതേ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടന്നു. പിന്നീട് വിദഗ്ദ പരിശോധനക്കായി ചെന്നൈയിലേക്ക് പോയെന്നും റിപ്പോർട്ടിൽ പറയുന്നു.

പരിശോധനയിൽ കാൻസർ ബാധ സ്ഥിരീകരിച്ചെന്നാണ് ഓൺലൈൻ മാധ്യമം പറയുന്നത്. ചെറു കുടലിലാണ് കാൻസർ കണ്ടെത്തിയത് എന്നും പേടിക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ മമ്മൂട്ടിയുടെ ജീവനക്കാരും ബന്ധുക്കളും തയ്യാറായിട്ടില്ല. ഒരു മാസമായി മമ്മൂട്ടി അഭിനയരംഗത്തു നിന്നും വിട്ടു നിൽക്കുകയാണെന്നാണ് മറ്റൊരു റിപ്പോർട്ട്.

ദുൽഖർ സൽമാനും അഭിനയത്തിൽ നിന്നും സമാനമായ രീതിയിൽ വിട്ടു നിൽക്കുകയാണെന്നും ഓൺലൈൻ മാധ്യമം പറയുന്നു. ഇത് സ്ഥിരീകരിക്കുന്ന വിധമാണ് സിനിമ പ്രവർത്തകരുടെ പ്രതികരണം.ഇതിനിടെ മഹേഷ് നാരായണൻ ചിത്രം ഈ മാസം അവസാനത്തിലേക്ക് നീട്ടിയതായി റിപ്പോർട്ടുകൾ പുറത്തു വന്നു.

ചിത്രത്തിന്റെ കൊച്ചി ഷെഡ്യൂൾ ഇൗമാസം അവസാനത്തേക്ക് നീട്ടിയതിനാൽ മമ്മൂട്ടി കുടുംബ സമേതം ചെന്നൈയിലാണെന്നും വാർത്തകൾ വന്നിരുന്നു.  ദുൽഖറിനും സുറുമിക്കും ഒപ്പം മമ്മൂട്ടിയും സുൽഫത്തും ചെന്നൈ എയർപോർട്ടിൽ നടന്നുവരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകളും ചെയ്തു. മമ്മൂട്ടിക്കും സുൽഫത്തിനും ഒപ്പം ദുൽഖറിനെ പല വേദികളിലും കാണാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker