അബുദാബി: പ്രവാസി മലയാളി വ്യവസായിയെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബുദാബിയില്‍ റിഷീസ് ഹൈപ്പര്‍ മാര്‍ക്കറ്റും റെസ്റ്റോറന്റും നടത്തുന്ന പുതിയപുരയില്‍ സുല്‍ഫാഉല്‍ ഹഖ് റിയാസ് (55) ആണ് മരിച്ചത്. കണ്ണൂര്‍ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം സ്വദേശിയാണ്.
അല്‍ ജസീറ ക്ലബിനടുത്തെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാകാം മരണത്തിന് കാരണമെന്ന് കരുതുന്നു. രണ്ടു ദിവസം മുമ്പ് വീട് വിട്ട് ഇറങ്ങിയിരുന്നു.
വര്‍ഷങ്ങളായി യുഎഇയിലുള്ള ഇദ്ദേഹം നല്ല നിലയില്‍ ബിസിനസ് ചെയ്തുവരികയായിരുന്നു. അടുത്തിടെ ഖാലിദിയയില്‍ പുതിയ റെസ്റ്റോറന്റ് തുറക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പറയുന്നു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധിയിലാവുകയും രണ്ട് ദിവസം മുന്‍പ് വീട് വിട്ടിറങ്ങുകയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News