EntertainmentNews

മഞ്ഞുമ്മല്‍ ബോയ്സിനെ വിമർശിച്ച് മലയാളി നടി: ഇതിന് മാത്രം എന്താണ് അതിലുള്ളത്, എനിക്ക് അത്ര പിടിച്ചില്ല

കൊച്ചി:ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രം മലയാള സിനിമയുടെ സീന്‍ മാറ്റിക്കൊണ്ട് മുന്നേറുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ സ്വീകര്യത ലഭിക്കുന്നു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ ഏറ്റവും വലിയ പ്രത്യേകത. നൂറ് കോടി ക്ലബ്ബില്‍ കയറിയ ചിത്രം ഇതിനോടകം തമിഴ്നാട്ടില്‍ നിന്ന് മാത്രമായി 25 കോടിയിലേറെ കളക്ട് ചെയ്യപ്പെട്ട് കഴിഞ്ഞു. ഒരു മലയാള ചിത്രത്തിന് തമിഴ്നാട്ടില്‍ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനായും ഇത് മാറി.

കമല്‍, വിക്രം, ധനുഷ്, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ ഒട്ടനവധി തമിഴ് താരങ്ങളും ചിത്രത്തെ പ്രകീർത്തിച്ചുകൊണ്ട് മുന്നോട്ടുവന്നു വന്നു. എന്നാല്‍ ഇപ്പോഴിതാ സിനിമ ലോകത്ത് നിന്നും ആദ്യമായി ഒരു വിമർശ ശബ്ദവും മഞ്ഞുമ്മലിന് എതിരായി ഉയർന്നിരിക്കുകയാണ്. മലയാളിയും യുവനടിയുമായ മേഘനയാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നത്.

മേഘന നായികയായ ‘അരിമാപ്പട്ടി ശക്തിവേൽ’ എന്ന തമിഴ് ചിത്രം കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു. സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയതിന് പിന്നാലെ തിയേറ്റർ പരിസരത്ത് വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം. കേരളത്തിൽ മഞ്ഞുമ്മൽ ബോയ്സ് ഇത്ര ചർച്ചയാകുന്നില്ലെന്നും തമിഴ്നാട്ടിൽ എന്തുകൊണ്ടാണ് ഈ സിനിമക്ക് ഇത്ര വലിയ ഹൈപ്പ് കിട്ടുന്നതെന്ന് മനസ്സാലാകുന്നില്ലെന്നും താരം പറയുന്നു. ഞാനൊരു മലയാളിയാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു താരത്തിന്റെ സംസാരം.

‘കേരളത്തില്‍ ഈ ചിത്രത്തിന് ഇത്ര വലിയ പ്രതികരണം ഒന്നും കിട്ടുന്നില്ല. തമിഴ്നാട്ടിൽ എന്തുകൊണ്ടാണ് ഈ സിനിമക്ക് ഇത്ര വലിയ ഹൈപ്പെന്ന് മനസ്സിലാകുന്നില്ല. എന്തെങ്കിലും വ്യത്യസ്തമായി കൊടുത്തോ എന്നും അറിയില്ല. ഞാനും ആ സിനിമ കണ്ടിട്ടുണ്ട്. പക്ഷെ എല്ലാവരും പറയുന്നത് പോലുള്ള തൃപ്തി എനിക്ക് ലഭിച്ചിട്ടില്ല.’ താരം പറഞ്ഞു.

ചെറിയ സിനിമകളെ പ്രോല്‍സാഹിപ്പിക്കണം. ഒരാളൊരു ഹെപ്പ് കൊടുത്താൽ വരുന്നവരെല്ലാം സിനിമയെ വെറുതെ പ്രശംസിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സിന് ഇത്രത്തോളം ഹൈപ്പ് കൊടുക്കാന്‍ എന്താണ് അതിലുള്ളത്. അത്തരം ചെറിയ സിനിമകളെ പ്രോല്‍സാഹിപ്പിക്കുന്നത് പോലെ എന്റെ പടത്തേയും പ്രോല്‍സാഹിപ്പിക്കണം.

തുറന്ന് പറയം, ഇവിടെ മലയാള സിനിമകൾ വലിയ ആഘോഷമാക്കുന്നതുപോലെ കേരളത്തിൽ ആരും തമിഴ് പടങ്ങൾ ആഘോഷമാക്കുന്നില്ല. ചെറിയ സിനിമകള്‍ വരുന്നതും പോകുന്നതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. വിജയ് പടങ്ങള്‍ മാത്രമാണ് അവിടെ ഹിറ്റാകുന്നത്. മറ്റൊരു തമിഴ് സിനിമയും അവിടെ കാണാൻ പോലും കിട്ടില്ല.

കോയമ്പത്തൂരില്‍ പോയിട്ടാണ് ഞാന്‍ തന്നെ സിനിമ കാണുന്നതെന്നും. കേരളത്തിലുള്ളവർ തമിഴ് സിനിമകളെ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ എന്തിനാണ് ഇവിടെ ഇവർ മലയാള സിനിമകളെ ഇത്ര പ്രോത്സാഹിപ്പുന്നില്ലെന്നും ഞാന്‍ തുറന്ന് പറയുകയാണെന്നും മേഘന പറയുന്നു.

അതേസമയം, നടിയുടെ അഭിപ്രായത്തില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമായിരുന്നു അരിമാപ്പട്ടി ശക്തിവേലിന്റെ സംവിധായകന്‍ രമേഷ് കന്തസ്വാമി തിരുത്തുകയും ചെയ്തു. മഞ്ഞുമ്മൽ ബോയ്സിൽ ഇമോഷൻസ് കണക്ട് ആകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയത്ത് വലിയ കയ്യടിയും ചുറ്റും നിന്നും ഉയർന്നു. സോഷ്യല്‍ മീഡിയയില്‍ തമിഴ്നാട്ടില്‍ നിന്നടക്കം വലിയ വിമർശനമാണ് മേഘനയ്ക്കെതിരായി ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button